നിയമസഭയില്‍ ബി.ജെ.പി എം.എല്‍.എ ഓ.രാജഗോപാലിനൊപ്പം ഒരുമിച്ചിരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ജനപക്ഷം എം.എല്‍.എ പി.സി.ജോര്‍ജ് മുന്നോട്ട് വന്നു. ഒരു ബ്ലോക്കായി ഇരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പി.സി.ജോര്‍ജ് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് കത്ത് നല്കി.ആവശ്യം പരിശോധിച്ചതിന് ശേഷം മറുപടി നല്‍കാമെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
സഹകരണം സഭയില്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല വിഷയത്തില്‍ ബിജെപിയുടേതിന് സമാനമായ നിലപാടാണ് ജോര്‍ജ് സ്വീകരിച്ചത്. ഇത്തവണത്തെ സഭാ സമ്മേളനത്തിന്റെ ആദ്യ ദിനങ്ങളിലൊന്നില്‍ ബിജെപി അംഗം ഒ.രാജഗോപാലിനൊപ്പം കറുപ്പുടുത്ത് കറുത്ത ഷര്‍ട്ടും ധരിച്ചായിരുന്നു ജോര്‍ജ് സഭയിലെത്തിയത്.
Post Your Comments