KeralaLatest News

റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു പൈസ പോലും നല്‍കരുതെന്ന് പി സി ജോര്‍ജ്

റബ്ബര്‍ കൃഷി പരിസ്ഥിതി തകര്‍ക്കുന്നതാണെന്നും ഈ കൃഷിയെ സഹായിക്കുന്നത് ദേശീയ നഷ്ടമാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള റവ്വര്‍ മരങ്ങള്‍ വെട്ടിക്കളയണമെന്ന് പി സി ജോര്‍ജ്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു പൈസപോലും സബ്സിഡി കൊടുക്കരുതെന്നും പി.സി.ജോര്‍ജ് നിമസഭയില്‍ ആവശ്യപ്പെട്ടു.

റബ്ബര്‍ കൃഷി പരിസ്ഥിതി തകര്‍ക്കുന്നതാണെന്നും ഈ കൃഷിയെ സഹായിക്കുന്നത് ദേശീയ നഷ്ടമാണ്. നിലവിലുള്ള റബ്ബര്‍ മരങ്ങള്‍ വെട്ടിനശിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം റബ്ബര്‍ കൃഷി ലാഭകരമായി നടത്താന്‍ നമുക്ക് കഴിയില്ലെന്നും ഏതോ സായിപ്പ് കൊണ്ടുവന്ന് മലയാളികളെ കബളിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

അസം ഉള്‍പ്പടെയുള്ള മേഖലയിലും ആഫ്രിക്കയിലും റബ്ബര്‍ കൃഷി വ്യാപിച്ച് കിടക്കുമ്പോള്‍ നമുക്ക് എന്ന് ലാഭം കിട്ടാനാണെന്നും പി.സി.ജോര്‍ജ് ചോദിച്ചു. എത്രയോ ലാഭകരമായ മറ്റു കൃഷികള്‍ നമ്മുടെ സംസ്ഥാനത്തുണ്ട്. ഇതിന് മാതൃകയായി ആറരയേക്കറോളം റബ്ബര്‍ മരങ്ങള്‍ വെട്ടികളഞ്ഞ് ഞാന്‍ മറ്റു കൃഷികള്‍ നടത്തുന്നു. പത്ത് വര്‍ഷം കഴിഞ്ഞാല്‍ ഒരേക്കറില്‍ നിന്ന് 16 ലക്ഷം വീതം എനിക്ക് കിട്ടാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button