ലുധിയാന: മെഡിക്കല്‍ കോളേജ് രണ്ടാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയില്‍. ലുധിയാന ദയാനന്ദ് മെഡിക്കല്‍ കോളേജിലെ 19 വയസുകാരന്‍ ഇഷാന്‍ ഭാട്ടിയയെയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പഠനത്തില്‍ സമര്‍ഥനായ ഇഷാന്‍ ഒരു വര്‍ഷത്തോളമായി മാനസിക പിരിമുറുക്കം നേരിടുന്നുണ്ടായിരുന്നുവെന്ന് പിതാവ് പറയുന്നു. കൂടാതെ ഇഷാന്‍ സോഷ്യല്‍ മീഡിയയിലെ അക്കൗണ്ടുകള്‍ പ്രവര്‍ത്തന രഹിതമാക്കുകയും ചെയ്തിരുന്നു.
അതേസമയം ഇഷാന്‍ ഒരു മാസമായി മൊബൈല്‍ ഫോണ്‍ ഉപയോഗം നിര്‍ത്തിയിരുന്നെന്നും പൊലീസ് കണ്ടെത്തി. ഇഷാന്‍ ക്ലാസില്‍ സഹപാഠികളോട് അടുപ്പം പുലര്‍ത്തിയിരുന്നില്ലായെന്നും കടുത്തമാനസിക സമ്മര്‍ദം നേരിടുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. റൂമിനുളളിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് ഒന്നും കണ്ടെത്തിയിട്ടില്ല.
Post Your Comments