പാലക്കാട്: കേന്ദ്ര മന്ത്രിയേയും ഹൈക്കോടതി ജഡ്ജിയേയും ശബരിമലയില്‍ പൊലീസ് അപമാനിച്ചെന്ന ഹര്‍ജിയുമായി ഹെെക്കോടതിയെ സമീപിച്ച ബി ജെ പി കേന്ദ്ര നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രന് ഹെെക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. അനാവശ്യ വാദങ്ങള്‍ ഉന്നയിക്കരുതെന്ന് ശോഭ സുരേന്ദ്രനോട് നിര്‍ദേശിച്ച കോടതി 25,000 രൂപ പിഴ ഒടുക്കണമെന്നും വിധിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് പാലക്കാട് എംപി യായ എം ബി രാജേഷ് ഫേസ് ബുക്കിലൂടെ ശോഭ സുരേന്ദ്രനെ പരിഹസിച്ച് പോസ്റ്റ് ഇട്ടത്. ഇത്രയും പെട്ടെന്ന് വരമ്പത്ത് തന്നെ കൂലി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചത്
എം ബി രാജേഷിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ രൂപം…
ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ കാണിക്കയിടരുതെന്ന് പ്രസംഗിച്ചപ്പോള്‍ ഇത്ര പെട്ടെന്ന് വരമ്ബത്ത് തന്നെ കൂലി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. ഭണ്ഡാരത്തിലിടാതെ മാറ്റിവച്ച തുക ഇനി സര്‍ക്കാരിലേക്കടക്കാം.പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് പ്രചരിപ്പിച്ചവരുടെ നേതാവിന് തന്നെ സര്‍ക്കാരിലേക്ക് 25,000 രൂപ അടക്കേണ്ടി വന്നിരിക്കുന്നു. ഇതാണ് കാവ്യനീതി.ഹൈക്കോടതിയില്‍ അനാവശ്യവാദങ്ങള്‍ ഉയര്‍ത്തി കോടതിയുടെ സമയം മെനക്കെടുത്തിയതിനാണ് പിഴ. ചാനലുകളില്‍ വന്നിരുന്ന്‌പ്രേക്ഷകരുടെ സമയം മെനക്കെടുത്തുന്നതിനും അനാവശ്യ വാദങ്ങള്‍ ഉയര്‍ത്തുന്നതിനും പിഴയിട്ടിരുന്നെങ്കില്‍ ചാനലുകള്‍ക്കും ഒരു നല്ല വരുമാനമാവുമായിരുന്നു. ഇനിയും അത് ആലോചിക്കാവുന്നതാണ്.
https://www.facebook.com/mbrajeshofficial/posts/2154995371228128?__xts__%5B0%5D=68.ARCIIjWcRAnvi19wKIvd8L_FP1MgeaJBtRrdCgZwPBTztZ4J-peD1y320RN1XtkiMG9D-bg-feBK_6p2fXmS7ysAl8yk1xouS1kYjcVljZeojblBMle9F2LoIy4t4-oUkbgI9sVsufKxUZO7s0wMtrLZq0hiO2k9k5I2pQWUkCypHoCSWMZvwrpz2euit32ZLQlTjcYFcTHmzlxExj7a0Dux0m9L73szMzyfqbGEfa_Le_ZIDrVNtp-CGdXc9M3nyqWhZXeLNGbMA0uJ5V-onmtAQgPjG7YNsBz2LDigL6yewdZqaC4gyyY_v2IkzSZ8wHXhzsDsADuy1_SFwP_oeQ&__tn__=-R
Post Your Comments