പൂന : എച്ച്ഐവി ബാധിതയെന്ന് കണ്ടെത്തിയ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട സ്ഥാപനത്തിനെതിരെ ലേബര്‍ കോടതി. സ്ഥാപനത്തിന്റെ നടപടിക്കെതിരെ മൂന്ന് വര്‍ഷത്തിന് ശേഷമാണ് ലേബര്‍ കോടതിയുടെ ഉത്തരവ്. ജീവനക്കാരിയെ അതേ പദിവിയില്‍ തിരികെ എത്തിക്കാനും പൂര്‍വ്വകാല ആനുകൂല്യങ്ങള്‍ നല്‍കാനുമാണ് കോടതി ഉത്തരവിട്ടത്. 2015-ലാണ് മെഡിക്കല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിനായി മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ യുവതിക്ക് എച്ച്ഐവി ബാധയുണ്ടെന്ന് മനസ്സിലാക്കുന്നതും അതേ ദിനം തന്നെ രാജിവെയ്ക്കാനും കമ്പനി ആവശ്യപ്പെട്ടത്.
മെഡിക്കല്‍ ക്ലെിയിമിനായാണ് തന്നോട് രേഖകള്‍ സമര്‍പ്പിക്കാന്‍ കമ്പനി ആവശ്യപ്പെട്ടതെന്ന് പൂനെ സ്വദേശിനിയായ യുവതി പറയുന്നു. ഇതോടെയാണ് എച്ച്ഐവിയെക്കുറിച്ച് ചോദ്യം ഉയര്‍ന്നത്. ഭര്‍ത്താവില്‍ നിന്നുമാണ് രോഗബാധ ഉണ്ടായതെന്ന് വിശദീകരിച്ച് അര മണിക്കൂറിനുള്ളില്‍ നിര്‍ബന്ധിച്ച് രാജിവെപ്പിച്ചു. 5 വര്‍ഷക്കാലം കമ്പനിയിലെ ട്രെയിനി ഓപ്പറേറ്റായി ജോലി ചെയ്തിരുന്നു, ഇവര്‍ വ്യക്തമാക്കി. എച്ച്ഐവി ബാധയുടെ പേരിലാണ് പുറത്താക്കുന്നതെന്ന് വാക്കാല്‍ പറഞ്ഞെങ്കിലും രേഖകളില്‍ അനാവശ്യ അവധിയെടുക്കലാണ് കാരണമെന്ന് കമ്പനി രേഖപ്പെടുത്തി.
ആരോഗ്യ പ്രശ്നങ്ങള്‍ മൂലം രണ്ട് മാസക്കാലം ജോലിക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ലെന്ന് യുവതി പറയുന്നു. ഇതിന് ശേഷം ജോലിക്ക് കയറി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ നടക്കുന്നത്. എച്ച്ഐവി പോസിറ്റീവാണെന്ന് കണ്ടെത്തിയാണ് ജീവനക്കാരിയെ കമ്പനി പുറത്താക്കിയത്. എന്നാല്‍ ഇവര്‍ സ്വയം രാജിവെച്ചതാണെന്ന് കമ്പനി വാദിച്ചു. എന്നാല്‍ കോടതി ഈ വാദങ്ങള്‍ അംഗീകരിച്ചില്ല.
Post Your Comments