നാഗ്പൂർ: രക്തം സ്വീകരിച്ച കുട്ടികൾക്ക് എച്ച്.ഐ.വി. നാല് കുട്ടികളിൽ ഒരാൾ മരിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. കുട്ടികൾ തലസീമിയ ബാധിതരായിരുന്നു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. ഗുരുതമായ വീഴ്ചയാണ് നാഗ്പൂരിലെ ബ്ലെഡ് ബാങ്കിലുണ്ടായത്. തലസീമിയ ബാധിതർക്ക് സൗജന്യമായി രക്തം നൽകുന്ന പദ്ധതി ദീർഘകാലമായി മഹാരാഷ്ട്രയിലുണ്ട്. ഈ പദ്ധതിക്ക് കീഴിൽ രക്തം സ്വീകരിച്ച നാല് കുട്ടികളാണ് എച്ച്.ഐ.വി ബാധിതരായത്.
Read Also: ബാങ്ക് ഓഫ് ഇന്ത്യ അറ്റാദായം പ്രഖ്യാപിച്ചു
എന്നാൽ, നാല് കുട്ടികളും ഒരേ ബ്ലെഡ് ബാങ്കിൽ നിന്ന് രക്തം സ്വീകരിച്ചവരാണ്. മൂന്ന് വയസുള്ള കുട്ടിയുടെ കുടുംബമാണ് ആദ്യം പരാതി ഉന്നയിച്ചത്. അന്വേഷണം പ്രഖ്യാപിച്ച സർക്കാർ ഇതേ ബ്ലെഡ് ബാങ്കിൽ നിന്ന് രക്തം സ്വീകരിച്ചവരെ കണ്ടെത്തി പരിശോധനക്ക് വിധേയമാക്കുകയാണ്.
Post Your Comments