Latest NewsKeralaIndia

‘പമ്പയിലും പരിസരപ്രദേശങ്ങളിലും അസഹനീയമായ ദുർഗന്ധം’ : ഹൈക്കോടതിയുടെ മൂന്നംഗ സംഘം സന്നിധാനത്ത്

തുടര്‍ന്ന് ഇവര്‍ സന്നിധാനത്തെയും സൗകര്യങ്ങള്‍ വിലയിരുത്തുന്നതായിരിക്കും

ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താന്‍ വേണ്ടി ഹൈക്കോടതി നിയമിച്ച മൂന്നംഗ സംഘം സന്നിധാനത്തെത്തി. നിലവില്‍ ഇവര്‍ പമ്പ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തി. തുടര്‍ന്ന് ഇവര്‍ സന്നിധാനത്തെയും സൗകര്യങ്ങള്‍ വിലയിരുത്തുന്നതായിരിക്കും. മതിയായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ക്കിടയില്‍ പമ്പയിലും പരിസര പ്രദേശങ്ങളിലും അസഹ്യമായ ദുര്‍ഗന്ധമെന്ന് നിരീക്ഷണസമിതി വിലയിരുത്തി .

പമ്പയിലെ ക്ലോക്ക് മുറി , ശൗചാലയങ്ങൾ, എന്നിവിടങ്ങളില്‍ പരിശോധന നടത്തിയ സംഘം മല-മൂത്ര വിസര്‍ജ്യത്തിന്റെ ഫലമായി പമ്പയിലും പരിസരഭാഗങ്ങളിലും അസഹനീയമായ ദുര്‍ഗന്ധം നിലനില്‍ക്കുന്നതായി പറഞ്ഞു . നിലയ്ക്കലിലെ സൗകര്യങ്ങളില്‍ തൃപ്തികരമായ സൗകര്യങ്ങളുണ്ടെങ്കിലും പോലീസുകാരുടെ താമസസൗകര്യത്തിന്റെ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കാന്‍ സാധിക്കുമെന്ന് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ജസ്റ്റിസ് പി ആര്‍ രാമന്‍ പറഞ്ഞു .

തിങ്കളാഴ്ച നിലയ്ക്കലെത്തിയ സംഘം തീർഥാടകർക്ക് വിരിവെക്കാനുള്ള തീർഥാടകകേന്ദ്രം, കക്കൂസുകൾ, പാർക്കിങ് സൗകര്യം, ബസ്‌സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി. കുടിവെള്ള ശുദ്ധീകരണത്തിനുള്ള റിവേഴ്സ് ഓസ്മോസിസ് പ്ലാന്റ് ജീവനക്കാരുടെയും പോലീസുകാരുടെയും താമസ സൗകര്യം, ആശുപത്രി എന്നിവിടങ്ങളാണ് പരിശോധന നടത്തിയത് .വൈകിട്ടോടെ പമ്പയിലെത്തിയ സംഘം ത്രിവേണിയില്‍ കെ.എസ്.ആര്‍.ടി.സി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളാണ് പരിശോധന നടത്തിയത് . അവിടെ ബസ് കാത്തിരിപ്പ് കേന്ദ്രം ആവശ്യമാണെന്ന് നിര്‍ദേശം നല്‍കി .

ഇതിനായി വനംവകുപ്പിന്റെ സഹകരണത്തില്‍ സ്ഥലം കണ്ടെത്താന്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കി .ശബരിമലയില്‍ ഇന്ന് രാത്രിയോടെ നിരോധനാജ്ഞ തീരാനിരിക്കെ നിരോധനാജ്ഞ നീട്ടണോയെന്ന കാര്യത്തില്‍ സമിതിയുടെ റിപ്പോര്‍ട്ട് നിര്‍ണ്ണായകമായിരിക്കും.അതേസമയം സന്നിധാനത്തെ പോലീസ് നിയന്ത്രണത്തില്‍ ദേവസ്വം ബോര്‍ഡ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വാവര്‍ നടയില്‍ വെച്ച ബാരിക്കേഡ് മാറ്റണമെന്ന ആവശ്യവും ദേവസ്വം ബോര്‍ഡ് മുന്നോട്ട് വെച്ചിരുന്നു. പോലീസ് അനുകൂല നിലപാടല്ല എടുക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞു.

https://youtu.be/mMjPne_l2zM

shortlink

Related Articles

Post Your Comments

Related Articles


Back to top button