പത്തനാപുരം: വിവാഹിതനെ പ്രണയിച്ച യുവതിയ്ക്ക് വീട്ടുകാരില്‍ നിന്ന് നേരിടേണ്ടി വന്നത് ക്രൂരമായ പീഡനങ്ങള്‍. സിനിമയെ വെല്ലുന്ന തരത്തിലുള്ള കൊടിയ പീഡനങ്ങളായിരുന്നു പിന്നീട്. അച്ഛനും സഹോദരനും ചേര്‍ന്ന് യുവതിയുടെ തല മുടി മുഴുവനും മുറിച്ചുകളയുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു . സംഭവത്തില്‍ കേസെടുത്ത പോലീസ് പത്തനാപുരം സ്വദേശിയായ യുവതിയുടെ അച്ഛനെ അറസ്റ്റ് ചെയ്തു. സഹോദരന്‍ ഒളിവിലാണ്.യുവതിയും വിവാഹിതനായ ഓട്ടോ ഡ്രൈവറും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഈ ബന്ധം യുവതിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു.
ബന്ധം അവസാനിപ്പിക്കണമെന്ന് തക്കതായ താക്കീത് നല്‍കിയിട്ടും യുവതി കേട്ടില്ല. തുടര്‍ന്ന് വീട്ടുകാര്‍ യുവതിയെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസവും വീട്ടുകാരും പെണ്‍കുട്ടിയുമായി വഴക്കുണ്ടായി. തുടര്‍ന്ന് അച്ഛനും സഹോദരനും കെട്ടിയിട്ട് തന്റെ മുടി മുറിക്കുകയായിരുന്നെന്ന് യുവതി പോലീസില്‍ മൊഴി നല്‍കി.തല പൂര്‍ണമായി മുണ്ഡനംചെയ്ത നിലയിലാണ് യുവതി പരാതി നല്‍കാന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്.
Post Your Comments