Latest NewsInternational

ഡ്രെെവിങ് ലെെസന്‍സില്‍ ഈ വിവരങ്ങളില്ലെങ്കില്‍ 90,000 രൂപ ഇനി പിഴ

പാരീസ് :  യു.കെ യില്‍ പുതുക്കാത്ത അല്ലെങ്കില്‍ കാലാവധി കഴിഞ്ഞ ഡ്രെെവിങ് ലെെസന്‍സ് ഉപയോഗിക്കുന്നവര്‍ക്കെതിരെ 90,000 രൂപ (1000 പൗണ്ട്) പിഴയിടാക്കുമെന്ന കടുത്ത നിയമ നടപടിയുമായി മോട്ടോര്‍ വാഹന അധികൃതര്‍ . കാലവധി കഴിഞ്ഞ ലെസന്‍സോ അല്ലെങ്കില്‍ വ്യക്തിപരമായ വിവരങ്ങള്‍ പേര് ,താമസ സ്ഥല സംബന്ധമായ വിവരങ്ങള്‍ എന്നിവ കൃത്യമായി ഡ്രെെവിങ് ലെെസന്‍സില്‍ രേഖപ്പെടുത്താത്തവര്‍ക്കെതിരെയാണ് ഡ്രെെവര്‍ ആന്‍ഡ് വെഹിക്കിള്‍ ലെെസന്‍സിങ് ഏജന്‍സി പിഴ ഈടാക്കാനായി ഒരുങ്ങുന്നത്. 2.3 മില്യണ്‍ ആളുകളും കാലാവധി കഴിഞ്ഞ ഫോട്ടോകാര്‍ഡ് ഡ്രെെവിങ് ലെെസന്‍സാണ് ഉപയോഗിച്ചുവരുന്നതെന്ന് ഡിവിഎല്‍എ കണ്ടെത്തിയിരുന്നു.

ഒരോ 10 വര്‍ഷം കഴിന്തോറും ഇത്തരത്തില്‍ സ്വന്തമാക്കിയ ലെെസന്‍സ് പുതുക്കണമെന്നാണ് ഡിവിഎല്‍എ ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. യോഗ്യരല്ലാത്തവര്‍ വാഹനം ഉപയോഗിക്കാതിരിക്കുന്നതിനും കുറ്റകൃത്യങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്തുന്നതിനുമായാണ് ഇപ്രകാരം ഡ്രെെവിങ് ലെെസന്‍സ് പുതുക്കലില്‍ കര്‍ശന നിയമം കൊണ്ടുവന്നിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. വാഹന മോടിക്കുന്ന വേളയില്‍ ദുരുപയോഗം നടന്നാല്‍ ഉത്തരവാദിയെ വേഗം കണ്ടെത്തി ശിക്ഷിക്കാന്‍ സാധിക്കുമെന്നതിനാല്‍ കൂടിയാണ് പുതിയ പരിഷ്കാരം നടപ്പിലസ്‍ വരുത്തിയതെന്നും അധികൃതര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button