തിരുവനന്തപുരം: 2019 ല്‍ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്തയോട് തൃശൂര്‍ കേരളവര്‍മ കോളേജിലെ അധ്യാപിക ദീപ നിഷാന്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
‘ഞാന്‍ ഈ വാര്‍ത്തയൊന്നും അറിഞ്ഞിട്ടില്ല. ഇതൊക്കെ എപ്പോഴാണ് നടന്നത് എന്ന് ചോദിക്കുകയാണ് ദീപ. ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ വേണ്ടിയല്ല ഇതുവരെ ശ്രമിച്ചതെന്നും ഇങ്ങനെയൊരു ഉദ്ദേശം എനിക്കൊരിക്കലും തോന്നിയിട്ടില്ലെന്നും വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥിയാവാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ദീപാ നിശാന്തിന്റെ പ്രതികരണം.
കവിതാ മോഷണ വിവാദം ചൂടുപിടിച്ചിരിക്കെ തൃശൂര്‍ കേരളവര്‍മ കോളജ് അധ്യാപിക ദീപാ നിശാന്തിന് ഇടത് സ്വതന്ത്രയായി ലോക്സഭയിലേക്ക് മത്സരിക്കുന്നതിനുള്ള അവസരം നഷ്ടമായി എന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു .
ചാലക്കുടി മണ്ഡലത്തില്‍ ഇന്നസെന്റ് എം.പിക്ക് പകരം ദീപാ നിശാന്തിനെ മത്സരിപ്പിക്കാന്‍ സി.പി.എം കേന്ദ്രങ്ങള്‍ പദ്ധതിയിട്ടിരുന്നതായും ഇതിന് ദീപ അനുകൂല നിലപാട് സ്വീകരിച്ചിരുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ട്.
Post Your Comments