KeralaLatest News

ബാങ്ക് ജീവനക്കാരന്‍റെ ആത്മഹത്യ; ആരോപണ വിധേയനെ മുഴുവന്‍ ചുമതലകളില്‍ നിന്ന് പുറത്താക്കി

വയനാട്:  തവിഞ്ഞാല്‍ സഹകരണ ബാങ്ക് ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി പി എം ഏരിയ കമ്മിറ്റി അംഗം പി വാസുവിനെ ബാങ്ക് ഡയറക്ടര്‍ സ്ഥാനമടക്കം പാര്‍ട്ടിയുടെ മുഴുവന്‍ ചുമതലകളില്‍ നിന്ന് പുറത്താക്കി. രണ്ട് ദിവസത്തിനുള്ളില്‍ എല്ലാ ചുമതലകളില്‍ നിന്നും രാജിവെച്ചൊഴിയണമെന്നാണ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം. ആത്മഹത്യ കുറിപ്പിലുള്ള ആരോപണങ്ങളെകുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെയും നിയമിച്ചിട്ടുണ്ട്. ജീവനൊടുക്കിയ അനില്‍കുമാര്‍ എഴുതിയ ആറ് ആത്മഹത്യാ കുറിപ്പുകളിലും കാരണക്കാരനായി ചൂണ്ടിക്കാണിക്കുന്നത് ബാങ്ക് പ്രസിഡന്‍റ് പി വാസുവിനെയെന്നാണ് റിപ്പോര്‍ട്ട്.

വാസുവിന്‍റെ അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിനാല്‍ മാനസികമായി പിഡിപ്പിച്ചു. വളം വില്‍പ്പനയില്‍ വാസു നടത്തിയ ക്രമക്കേട് തന്‍റെ പേരിലാക്കി ലക്ഷങ്ങള്‍ പിഴയീടാക്കിയെന്നും ആത്മഹത്യാകുറിപ്പിലുളളതായി റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു. ആരോപണങ്ങളോക്കെ ഗൗരവമുള്ളതാണെന്നാണ് സി പി എം ജില്ലാ സെക്രട്ടറിയേറ്റിന്‍റെ വിലയിരുത്തല്‍. എന്നാല്‍ അന്വേഷണം കഴിയും വരെ വാസു കുറ്റക്കാരനാണ് എന്ന് കരുതാനാവില്ല.

ജനങ്ങളില്‍ വിശ്വാസം നഷ്ടപെട്ടതിനാല്‍ പാര്‍ട്ടിയുടെ മുഴുവന്‍ ചുമതലകളില്‍ നിന്നും വാസുവിനെ മാറ്റുന്നുവെന്നാണ് സെക്രട്ടറിയേറ്റിന്‍റെ വിശദീകരണം. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും അന്വേഷണം ആരംഭിച്ചിട്ടില്ല. അത്മഹത്യാ കുറിപ്പ് കോടതിയില്‍ നിന്ന് കെെപ്പറ്റിയതിന് ശേഷം കയ്യക്ഷരം അനില്‍കുമാറിന്‍റേതാണെന്ന് ഉറപ്പുവരുത്തി അന്വേഷണം നടത്തുമെന്ന് പോലീസ് പറയുന്നതായും റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button