Latest NewsKeralaIndia

കാൽനടയായി ശബരിമലക്ക് പോയ മുതിർന്ന അയ്യപ്പ ഭക്തനെ സിപിഎം ലോക്കൽ കമ്മറ്റി അംഗമുൾപ്പെടുന്ന സംഘം മർദ്ദിച്ചു, പ്രതിഷേധം ( വീഡിയോ )

അയ്യപ്പ ഭക്തന്റെ കാര്യത്തിൽ രാഷ്ട്രീയത്തിന്റെ ആവശ്യമെന്തെന്ന് പ്രദേശ വാസി ചോദിക്കുന്നതും വീഡിയോയിലുണ്ട്.

കാൽനടയായി ശബരിമലയിലേക്ക് പോയ മുതിർന്ന അയ്യപ്പഭക്തന് മർദ്ദനം.സിപിഎം ലോക്കൽ കമ്മറ്റി അംഗമുൾപ്പെടുന്ന സംഘമാണ് ഇദ്ദേഹത്തെ മർദ്ദിച്ചത്. കായംകുളത്തു കറ്റാനത്തു കൂടി നടന്നു പോകുമ്പോഴാണ് സിപിഎം ലോക്കൽ കമ്മറ്റി അംഗം രാജുവിന്റെ നേതൃത്വത്തിൽ ചിലർ വ്യദ്ധനായ അയ്യപ്പ ഭക്തന്റെ കൈയിൽ നിന്നും വടി മേടിച്ചു ഇത് ആർ എസ് എസി ന്റെ വടി അല്ലെ എന്ന് ചോദിച്ചു മർദ്ദിച്ചത്.

Image may contain: one or more people, people standing and outdoor

സംഭവത്തിൽ സ്ത്രീകളുൾപ്പെടെയുള്ള നാട്ടുകാർ പ്രതിഷേധിച്ചു.നീയെന്തിനാ ശബരി മലയ്ക്ക് നടന്നു പോകുന്നത് ബസ്സിൽ പോയിക്കൂടേ എന്നും അക്രമിച്ചയാൾ ചോദിക്കുന്നുണ്ട്. നടന്നു പോയ അയ്യപ്പ ഭക്തൻ ഭിക്ഷയെടുത്തതാണ് ഇയാളെ പ്രകോപിപ്പിച്ചത്. കറ്റാനത്തെ സി.ഐ.ടി.യു നേതാവും സഹകരണബാങ്ക് ജീവനക്കാരനുമായ കെ .രാജുവാണ് ‌അയ്യപ്പ ഭക്തനെ മർദ്ദിച്ചത്.ഇദ്ദേഹത്തെ അക്രമിക്കുന്നതും നാട്ടുകാർ ഇടപെടുന്നതുമായ വീഡിയോകൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അയ്യപ്പ ഭക്തന്റെ കാര്യത്തിൽ രാഷ്ട്രീയത്തിന്റെ ആവശ്യമെന്തെന്ന് പ്രദേശ വാസി ചോദിക്കുന്നതും വീഡിയോയിലുണ്ട്. വൃദ്ധനായ ഇദ്ദേഹത്തെ അക്രമിക്കാൻ നിനക്കൊക്കെ നാണമുണ്ടോ എന്ന് ഒരു സ്തീ ചോദിക്കുന്നതും വീഡിയോയിൽ ഉണ്ട്. തുടർന്ന് ഇദ്ദേഹം പരാതികളൊന്നുമില്ലാതെ ശബരിമലയിലേക്ക് നടന്നു പോയെന്നും പ്രദേശ വാസികൾ പറയുന്നു.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button