ഹൈദരാബാദ്: അധികാരത്തിലേറ്റിയാല്‍ ഹൈദരാബാദിന്റെ പേര് മാറ്റാമെന്ന് വാഗ്ദാനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തെലങ്കാനയില്‍ എത്തിയതായിരുന്നു അദ്ദേഹം. നിങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്ത് അധികാരം നല്‍കി തരികയാണെങ്കില്‍ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കി തരാമെന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം.
അതേസമയം ബിജെപി ഏറ്റെടുത്ത് നടത്തുന്ന രാമരാജ്യമെന്ന ദൗത്യത്തില്‍ തെലങ്കാനയും പങ്കുവഹിക്കണം. രാജ്യത്ത് നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഹെദരാബാദുമായി ഒരു ബന്ധമുണ്ടെന്നും ബിജെപി അധികാരത്തില്‍ വന്നാല്‍ മാത്രമെ ഹൈദരാബാദിലെ ഭീകരവാദ ബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം പ്രീണനം നമ്മുടെ രാഷ്ട്രീയത്തിന്റെ ഭാഗമായില്ലായിരുന്നെങ്കില്‍ അത്തരം ഭീകര പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഭീകരര്‍ക്ക് ബിരിയാണി നല്‍കുമ്പോള്‍ ബിജെപി നല്‍കുന്നത് വെടിയുണ്ടകളെന്നും യോഗി പറഞ്ഞു.
Post Your Comments