പറവൂര്‍: സവര്‍ണാധിപത്യം നിലനിറുത്താന്‍ ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ മൂന്നംഗസംഘം ആളിക്കത്തിച്ച തീ ഇപ്പോള്‍ കരിന്തിരിയായി പോയെന്ന ആരോപണവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചങ്ങനാശേരിക്കാരനും രാജ്യമില്ലാത്ത പന്തളം രാജാവും ഒരു തന്ത്രിയും ആത്മീയചൂഷണത്തിന് വേണ്ടിയാണ് ശബരിമല പ്രശ്നത്തിന് തീകൊളുത്തിയത്. ചങ്ങനാശേരിക്കാന്‍ എവിടെ പോയെന്നറിയില്ല, രാജാവിനെ കാണാനില്ല. തന്ത്രി പോയ വഴിയില്‍ പുല്ലു പോലും മുളയ്ക്കുന്നില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
എസ്.എന്‍.ഡി.പിയോഗം ഭക്തര്‍ക്കൊപ്പമാണെന്ന് നേരത്തേ പറഞ്ഞിട്ടുണ്ട്. ഇതില്‍ മാറ്റമില്ല. കേരളത്തില്‍ നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ പ്രസ്ഥാനങ്ങളാണ് എസ്.എന്‍.ഡി.പി യോഗവും സാധുജനപരിപാലന യോഗവും എന്‍.എസ്.എസും. കേരളത്തിലെ നവോത്ഥാനങ്ങളെ തകര്‍ത്ത് സര്‍വാധിപത്യം സ്ഥാപിക്കാനുള്ള എന്‍.എസ്.എസ് നേതൃത്വത്തിന്റെ തന്ത്രം ചീറ്റിപ്പോയി. മഹാനായ മന്നത്ത് പത്മനാഭന്റെ കസേരയില്‍ ഇരിക്കുന്നവര്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ വരാതിരുന്നത് കുറ്റബോധം കൊണ്ടാണ്. യോഗത്തില്‍ പങ്കെടുത്ത് അഭിപ്രായം പറയാമായിരുവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
Post Your Comments