
ദുബായ്: യുഎഇ പൊതു മാപ്പ് കാലാവധി ഡിസംബര്‍ 31 വരെ നീട്ടി. ദേശീയദിനാഘോഷങ്ങളും സായിദ് വര്‍ഷാചരണവും പ്രമാണിച്ചാണ് കാലാവധി നീട്ടിയത്. തിങ്കളാഴ്ച രാവിലെയാണ് യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് വകുപ്പ് അധികൃതര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ താമസരേഖകള്‍ ശരിയാക്കാന്‍ ഇനിയും സാധിക്കാത്തവര്‍ക്ക് ഒരു മാസം കൂടി സമയം നീട്ടിക്കിട്ടിയിരിക്കുകയാണ്.
Post Your Comments