പത്തനംതിട്ട : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഹൈക്കോടതി നിയമിച്ച മൂന്നംഗ നിരീക്ഷക സമിതി ഇന്ന് നിലയ്ക്കലിലും പമ്പയിലും പരിശോധന നടത്തും. പരിശോധനയ്ക്ക് ശേഷം വൈകിട്ട് സന്നിധാനത്ത് തങ്ങിയശേഷം നാളെ സന്നിധാനത്ത് പരിശോധന നടത്തും.
ഭക്തർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുയാണ് ആദ്യ പരിഗണനയെന്ന് സമിതി അംഗങ്ങൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ശബരിമല സന്ദർശനം പൂർത്തിയാക്കിയ ശേഷമേ ക്രമസമാധാന കാര്യങ്ങളിൽ ഇടപെടൂ എന്നും സമിതി പറഞ്ഞു. ഇന്നലെ ദേവസ്വം ബോർഡ് പ്രതിനിധികളുമായി സംഘം ചർച്ച നടത്തിയിരുന്നു.
ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിൽ സമിതി തീരുമാനമെടുക്കും.ജസ്റ്റിസുമാരായ പി,ആർ രാമൻ, സിരിജഗൻ,ഡിജിപി ഹേമചന്ദ്രൻ എന്നിവരാണ് സമിതി അംഗങ്ങൾ. അതേസമയം, മൂന്നംഗ സമിതിയെ നിയോഗിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് സംസ്ഥാന സർക്കാരിന്‍റെ തീരുമാനം. ഹൈക്കോടതിയുടേത് ഭരണഘടനാവിരുദ്ധ നടപടി എന്നാണ് സർക്കാരിന്‍റെ വാദം.
Post Your Comments