തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ബി ജെ പിയുടെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ഇന്ന് തുടങ്ങും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനാണ് നിരാഹാരസമരം തുടങ്ങുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നതുവരെയും പ്രതിഷേധം നടത്തണം എന്നതാണ് ബി ജെ പി യുടെ തീരുമാനം. അതിന്റെ ഭാഗമായാണ് ഈ ബി ജെ പി സമരം സെക്രട്ടറിയേറ്റിന് മുന്നിലെക്ക് മാറ്റിയത്.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, കെ.സുരേന്ദ്രനെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കുക, ശബരിമലയില്‍ ഭക്തര്‍ക്ക് അടിയന്തിരമായി അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. അമിത്ഷാ കേരളം സന്ദര്‍ശിക്കാനായി നിയോഗിച്ച നാലംഗ എംപിമാരുടെ സംഘമാണ് രാവിലെ പത്തരക്ക് സമരം ഉദ്ഘാടനം ചെയ്യുക. അതിനു മുമ്പ് സംഘം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തി കെ സുരേന്ദ്രനെ സന്ദര്‍ശിക്കും.
Post Your Comments