പത്തനംതിട്ട: പത്തനംതിട്ടയില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം കര്‍ണാടകയിലേയ്ക്ക് വ്യാപിപ്പിക്കുന്നു. മഞ്ഞനിക്കരയില്‍ 25 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയെ മാതൃസഹോദരീ പുത്രന്‍ അടങ്ങുന്ന ക്വട്ടേഷന്‍ സംഘമാണ് കുട്ടിയെ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയത്. കേസിലെ മുഖ്യസൂത്രധാരന്‍ കുട്ടിയുടെ ബന്ധു കൂടിയായ മുരളീധരനെ പൊലീസ് കസ്റ്റഡിയിലെടുക്കും. കുട്ടിയുടെ മാതാപിതാക്കളെയും വിശദമായി ചോദ്യം ചെയ്യും.
വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് മഞ്ഞനിക്കരയില്‍ നിന്നും വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയത്. മുത്തശിയോടൊപ്പം വീട്ടിലായിരുന്ന കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നുവെന്ന് പറയുന്നു. മുത്തശിയെ ആക്രമിക്കുകയും അവരുടെ കഴുത്തില്‍കിടന്ന സ്വര്‍ണമാല അപഹരിക്കുകയും ചെയ്തു. കേസില്‍ ചിക്കമംഗളൂര്‍ രംഗനഹള്ളി തരിക്കേരി മുദുഗോഡ് സ്വദേശികളായ അവിനാഷ് (25), പ്രേംദാസ് (31), ചന്ദ്രശേഖര്‍ (24), ഹനീഫ (33), അലക്‌സ് ജോണ്‍ (35) എന്നിവരെ പോലീസ് ഇന്‍സ്‌പെക്ടര്‍ ജി. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.
വിദ്യാര്‍ഥിയുമായി കടന്നുകളഞ്ഞ സംഘത്തെ പെരുന്പാവൂരിലാണ് പോലീസ് പിടികൂടിയത്. സംഘത്തോടൊപ്പം മഞ്ഞനിക്കരയിലെത്തിയ മുരളീധരന്‍ പിന്നീട് ഏനാത്തെത്തിയിരുന്നു. ഒരു വാഹനം ഏനാത്തുനിന്നു കണ്ടെടുക്കാന്‍ കാരണമിതാണ്.
തട്ടിക്കൊണ്ടുപോകലിന് ഇരയായ വിദ്യാര്‍ഥിയുടെ പിതാവുമായുള്ള സാ9ത്തിക ഇടപാടുകളാണ് സംഭവത്തിനു പിന്നിലെന്നു വ്യക്തമായി. നേരത്തെ 25 ലക്ഷം രൂപ കുട്ടിയുടെ മാതൃസഹോദരീ ഭര്‍ത്താവും പുത്രനും ചേര്‍ന്ന് ആവശ്യപ്പെട്ടിരുന്നു. ഇതു ലഭിക്കാതെ വന്നപ്പോള്‍ കുട്ടിയെ വച്ചു വിലപേശാനുള്ള തന്ത്രമായിരുന്നു ഇവരുടേത്.
Post Your Comments