വാഷിംഗ്ടണ്‍ : ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ചൊവ്വയിലെ രഹസ്യചെപ്പ് തുറക്കുകയാണ്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ പേടകം ക്യൂരിയോസിറ്റി റോവര്‍ ചൊവ്വയില്‍ നിന്നയച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശാസ്ത്രലോകത്ത് സംസാരവിഷയം. ചൊവ്വയില്‍ തിളങ്ങുന്ന ‘ഗോള്‍ഡണ്‍’ പാറ കണ്ടെത്തിയെന്ന പ്രചരണവും ഇതോടെ ശക്തമാവുകയാണ്. റോവര്‍ അയച്ച ചിത്രം സൂം ചെയ്തപ്പോഴാണ് തിളക്കമുള്ള വിചിത്ര വസ്തു കണ്ടത്.
ഇത് സംബന്ധിച്ച് കൂടുതല്‍ ചിത്രങ്ങള്‍ കണ്ടെത്താനും ലഭിച്ച ചിത്രത്തെ കുറിച്ച് പഠിക്കാനുമാണ് ഗവേഷകരുടെ നീക്കം. ‘ലിറ്റില്‍ കൊളോനസി’ എന്നാണ് നാസ ഗവേഷകര്‍ ഈ പാറക്കഷ്ണത്തിന് പേരിട്ടിരിക്കുന്നത്. ഇതിന്റെ ക്ലോസ് അപ് ചിത്രങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതൊരു ഉല്‍ക്കാശില ആകാനാണ് സാധ്യതയെന്നും ഇതിനാലാണ് വിചിത്ര തിളക്കമെന്നും നാസ ഗവേഷകര്‍ പറഞ്ഞു. എന്നാല്‍ കെമിസ്ട്രി ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട് വന്നതിനു ശേഷമെ കണ്ടെത്തിയത് എന്താണെന്ന് വ്യക്തമായി പറയാന്‍ സാധിക്കൂ. എന്നാല്‍ ആ സ്ഥലത്തിന്റെ ചിത്രം പകര്‍ത്താനുള്ള റോവറിന്റെ രണ്ടാം ശ്രമം പരാജയപ്പെട്ടു. വിചിത്ര വസ്തുവിന്റെ ക്ലോസ് അപ്പ് ചിത്രം പകര്‍ത്താനുള്ള ശ്രമം തുടരുകയാണ്. പരിശോധനാഫലത്തില്‍ സംഭവം സ്വര്‍ണം തന്നെയാണെങ്കില്‍ ചൊവ്വാധൗത്യത്തിന് അത് കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നുറപ്പ്.
Post Your Comments