Latest NewsKerala

‘കറുത്ത ഷർട്ടും മുണ്ടും ധരിച്ച്‌, അയ്യപ്പൻ വിളിച്ചു, ഞാൻവരുന്നു’ എന്ന് പറഞ്ഞുകൊണ്ട് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന കുമ്മനത്തെ കേരളം പ്രതീക്ഷിക്കുന്നുണ്ട് – കുമ്മനം തിരിച്ചുവരുമെന്ന വാര്‍ത്തയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.വി.എസ് ഹരിദാസിന്റെ പ്രതികരണം

തിരുവനന്തപുരം•കറുത്ത ഷർട്ടും മുണ്ടും ധരിച്ച്‌, അയ്യപ്പൻ വിളിച്ചു, ഞാൻവരുന്നു’ എന്ന് പറഞ്ഞുകൊണ്ട് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന കുമ്മനത്തെ കേരളം പ്രതീക്ഷിക്കുന്നുണ്ടെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ കെ.വി.എസ് ഹരിദാസ്. കുമ്മനം കേരളത്തിലേക്ക് മടങ്ങിയേക്കുമെന്ന വാര്‍ത്തകകളോട് പ്രതികരിക്കുകയയിന്നു അദ്ദേഹം.

മിസോറാം ഗവർണറായി നിയമിതനായത് മുതൽ ആ മടങ്ങിവരവ് പലരും ആഗ്രഹിച്ചിരുന്നു, പ്രതീക്ഷിച്ചിരുന്നു. സംഘവും അതാണ് ആഗ്രഹിച്ചിരുന്നത് എന്നാണ് കേട്ടതൊക്കെ. എന്നാൽ ഗവർണറായി രാഷ്‌ട്രപതി നിയമിച്ചു, സ്ഥാനമേൽക്കുകയും ചെയ്തു. അതുകൊണ്ട് ഉടനെ എങ്ങിനെ എന്നതായിരുന്നു പ്രശ്നം എന്നും കേട്ടു . അതിനിടെ മിസോറാമിൽ നിയമസഭാ തിരഞ്ഞെടുപ്പുമായി. വോട്ടെടുപ്പ് കഴിഞ്ഞു; വോട്ടെണ്ണൽ 11 ന് നടക്കും. പുതിയ സർക്കാർ രൂപീകരണം കഴിഞ്ഞാൽ ഒരു പക്ഷെ അദ്ദേഹത്തിന് മടങ്ങാനായേക്കുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുകയാണ് കെ.വി.എസ്.

ശബരിമല ക്ഷോഭിച്ചു നിൽക്കുമ്പോൾ ‘കുമ്മനം ഉണ്ടായിരുന്നുവെങ്കില്‍’ എന്ന് ആഗ്രഹിച്ചിരുന്ന എത്രയോ ലക്ഷങ്ങൾ ഉണ്ട് എന്നത് പറയേണ്ടതില്ലല്ലോ. ഇപ്പോൾ ഓരോ ദിവസവും അങ്ങിനെ ചിന്തിക്കുന്നവരുടെ എണ്ണം കൂടുന്നു എന്നാണ് ചിലർ വിലയിരുത്തുന്നത് എന്നും മനസിലാക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

ശബരിമല സമരത്തില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടിനെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് കുമ്മനം തിരിച്ചുവരുമെന്ന വാര്‍ത്തകളും പുറത്തുവന്നത്. അതേസമയം, കുമ്മനം തിരിച്ചുവരുമെന്ന വാര്‍ത്തകള്‍ ആര്‍.എസ്.എസ് നേതൃത്വം തള്ളിയിട്ടുണ്ട്.

രാവിലെ മുതൽ ഇത്തരം വാർത്തകൾ ശ്രദ്ധയിൽ പെട്ടെന്നും ഇത് ശരിയല്ലെന്നും ആര്‍എസ്എസ് സംസ്ഥാന നേതൃത്വം പ്രതികരിച്ചു.

കുമ്മനം രാജശേഖരനെ രാഷ്ട്രീയത്തിലേക്കു തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദേശീയ നേതൃത്വവുമായി ആര്‍എസ്എസ് സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തിയെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.

എന്നാൽ ഇത്തരത്തില്‍ ആവശ്യമുന്നയിച്ചിട്ടില്ലെന്നും ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന വാര്‍ത്തകളെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.

https://www.facebook.com/kvsharidas/photos/a.1432232600385423/2298075037134504/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button