തിരുവനന്തപുരം: തലസ്ഥാനത്ത് മന്ത്രി കടകംപള്ളിയുടെ പൈലറ്റ് വാഹനവും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 8 മണിയോടെ വെങ്ങാനൂര്‍ ചാവടി നടയില്‍ പൊലീസ് വാഹനം കാറിലിടിച്ചുണ്ടായ അപകടത്തില്‍ പെരിങ്ങമ്മല കക്കാകുഴി ലക്ഷം വീട്ടില്‍ രാജേഷിനും ഒപ്പമുണ്ടായിരുന്ന സഹോദരിക്കുമാണ് പരിക്കേറ്റത്.
പെരിങ്ങമ്മലയില്‍ നിന്നും വിഴിഞ്ഞത്തേക്ക് പോകുകയായിരുന്ന പൊലീസ് വാഹനം എതിരെ വന്ന കാറിലിടിക്കുകയായിരുന്നു. അതേസമയം എതിരെ വന്ന കാര്‍ ജീപ്പിലിടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റവരെ വിഴിഞ്ഞം പൊലീസെത്തിയാണ് ആംമ്പുലന്‍സില്‍ ആശുപത്രിയിലേക്ക് അയച്ചതെന്നും കേസ് രജിസ്റ്റര്‍ ചെയ്തതായും വിഴിഞ്ഞം പൊലീസ് പറഞ്ഞു.
എന്നാല്‍ പൊലീസ് വാഹനത്തിലുണ്ടായിരുന്നവര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ തയാറായില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. മന്ത്രി കടകം പള്ളി സുരേന്ദ്രന് എസ്കോര്‍ട്ട് പോയി മടങ്ങിയെത്തിയ പൊലീസിന്റെ തിരുവനന്തപുരം റൂറലിലെ പൈലറ്റ് വാഹനമാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments