കോഴിക്കോട്: തന്റെ പേരിൽ വ്യാജ നോട്ടിസടിച്ചവരെ എങ്ങനെയും കണ്ടെത്തുമെന്ന് കെ എം ഷാജി എം. അഴീക്കോട് മണ്ഡലം തെരഞ്ഞെടുപ്പിൽ വർഗീയ പ്രചാരണം ഉൾക്കൊള്ളിച്ച് നോട്ടീസ് ഇറക്കിയവർക്കെതിരെയായിരുന്നു കെ എം ഷാജി ആഞ്ഞടിച്ചത്. ഹൈക്കോടതി വിധിക്ക് സ്റ്റേ കിട്ടിയെങ്കിലും തന്‍റെ നിരപരാധിത്വം തെളിയിക്കാൻ ഏതറ്റം വരെ പോകാനും താൻ തയ്യറാണെന്ന് ഷാജി വ്യക്തമാക്കി.
തന്നെ വർഗീയവാദിയായി ചിത്രീകരിക്കാനുള്ള ശ്രമം വിലപ്പോവില്ല. വ്യാജനോട്ടീസിന് പിന്നിൽ പ്രവർത്തിച്ചവരോട് പൊറുക്കാനാവില്ലെന്നും കെ എം ഷാജി പറഞ്ഞു. യു ഡി എഫിലെ മുഴുവൻ നേതാക്കളുടെയും പിന്തുണ തനിക്കുണ്ട്. തന്നെ പിന്തുണച്ചതിന്‍റെ പേരിൽ നേതാക്കൾക്കോ പ്രവർത്തകർക്കോ തലകുനിക്കേണ്ടിവരില്ലെന്നും ഷാജി പറഞ്ഞു.
മുസ്‌ളീം യൂത്ത് ലീഗിന്റെ യുവജനയാത്രയുടെ ജില്ലയിലെ പര്യടനത്തിന്റെ സമാപനസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു കെ.എം.ഷാജി. തന്റെ പേരിൽ വ്യാജ നോട്ടിസടിച്ചവർ അവരുടെ കൂടെയുള്ള അൽപം വിവരമുള്ള ആരോടെങ്കിലും ചോദിച്ചിട്ടു വേണമായിരുന്നു അത് ചെയ്യേണ്ടിയിരുന്നതെന്നും ഷാജി വ്യക്തമാക്കി.
Post Your Comments