ദുബായ്: 47-ാംമത് ദേശീയദിനത്തില്‍ വ്യത്യസ്തതയുമായി റാസൈല്‍ ഖൈമയിലെ ഒരുക്കൂട്ടം ഡൈവര്‍മാര്‍. വെള്ളത്തിനടിയില്‍ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ 2,000 കിലോ തൂക്കമുള്ള സ്മാരകം ഒരുക്കിയിരിക്കുയാണവര്‍. ആല്‍ജസീറ സെന്ററിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഡൈവര്‍മാര്‍ സ്മാരകം ഒരുക്കിയിരിക്കുന്നത്.
സ്മാരകത്തില്‍ ഷെയ്ക്ക് സെയ്ദിന്റെ ലോഗോ ശഅനാവരണം, ചെയ്തിട്ടുണ്ട്. അറേബിയന്‍ ഗണ്‍ഫിന്റെ പത്തടി താഴ്ചയിലാണ് സ്മാരകം നിര്‍മ്മിച്ചിട്ടുള്ളത്. അല്‍ജസിറ സെന്ററില്‍ നിന്ന് ആറ് കിലോ മീറ്റര്‍ ദൂരമാണ് ഇതിനുള്ളത്. യൂണിയന്‍ ആഘോഷങ്ങളുടെ ഭാഗമായി കുറച്ചു പ്രവര്‍ത്തകരാണ് പദ്ധതി നടപ്പിലാക്കാന്‍ മുന്നിട്ട് നിന്നതെന്ന് സെന്ററിന്റെ ആംഗമായ സമിയ ഇബ്രാഹീം അല്‍ ഇബ്രാഹിം പറഞ്ഞു.
199ല്‍ ആരംഭിച്ച സെന്റര്‍ നീന്തല്‍, ഡൈവിംഗ് എന്നിവയ്ക്ക് പ്രത്യേക പരിഗണന നല്‍കി ദുബായിയുടെ പൈതൃകം സംരക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അതേസമയം രാജ്യത്തിനോടുള്ള സ്‌നേഹവും ആദരവും വിശ്വാസവും പ്രകടിപ്പിക്കുന്ന ഒരു സാഹസികതയും ഇല്ലാതെ എങ്ങനെ ദേശീയദിനം ആഘോഷിക്കാനാവുമെന്നും അദ്ദേഹം ചോദിച്ചു.
Post Your Comments