തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രടറി കെ. സുരേന്ദ്രനെതിരെയുള്‌ല കണക്കുകളുടെ തെളിവുകള്‍ നിരത്തി മുഖ്യമന്ത്രി പിണരായി വിജയന്‍. കെ. സുരേന്ദ്രനെതിരെ നിലവില്‍ 15 കേസുകള്‍ ഉണ്ടെന്നും വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ കോടതികളില്‍ ഹാജരാക്കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
നിയമസഭയില്‍ ഒ. രാജഗോപാല്‍ എംഎല്‍എയുടെ സബ്മിഷനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വിശദമാക്കിയത്. സുരേന്ദ്രനെതിരായ എട്ട് കേസുകള്‍ 2016ന് മുമ്പുള്ളതാണ്. മൂന്ന് കേസുകള്‍ അന്വേഷണഘട്ടത്തിലും മറ്റുള്ളവ വിചാരണഘട്ടത്തിലുമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കിയിട്ടില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
Post Your Comments