KeralaLatest News

ബിജെപി കേന്ദ്രസംഘം ശബരിമല കര്‍മ്മസമിതിയുമായി ചര്‍ച്ച നടത്തി

കൊച്ചി: ബിജെപി ദേശീയാധ്യക്ഷന്‍ അമിത്ഷാ ശബരിമലയിലെ നിലവിലെ സ്ഥിതിഗതികള്‍ പഠിക്കാന്‍ നിയോഗിച്ച കേന്ദ്രസംഘം ശബരിമല കര്‍മ്മസമിതി നേതാക്കളുമായി ചര്‍ച്ച നടത്തി. ശബരിമല കര്‍മ്മസമിതി നേതാക്കളായ എസ്.ജെ.ആര്‍.കുമാര്‍, സ്വാമി അയ്യപ്പദാസ്, ഇ.എസ്. ബിജു, കെ.എസ്. നാരായണന്‍ എന്നിവരുമായി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ, പട്ടികജാതി മോര്‍ച്ച ദേശീയാധ്യക്ഷന്‍ വിനോദ് സോങ്കാര്‍, പ്രഹ്ലാദ് ജോഷി, നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവര്‍ ചര്‍ച്ച നടത്തി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, വി മുരളീധരന്‍ എംപി, ഒ രാജഗോപാല്‍ എംഎല്‍എ, എഎന്‍ രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, എം ഗണേശന്‍ എന്നിവരും എറണാകുളം താജ് ഗേറ്റ് വേ ഹോട്ടലില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button