Latest NewsTechnology

വ്യാജസന്ദേശങ്ങള്‍ക്ക് തടയിടാൻ ബോധവല്‍ക്കരണ വീഡിയോകൾ പ്രചരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്

സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജസന്ദേശങ്ങള്‍ള്‍ക്ക് തടയിടാൻ ബോധവല്‍ക്കരണ വീഡിയോകൾ പ്രചരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. 2019ലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് മുന്നോടിയായാണ് ബോധവല്‍ക്കരണ പ്രവർത്തനമെന്ന് അധികൃതര്‍ അറിയിച്ചു. പത്രങ്ങളിലും റേഡിയോയിലും പരസ്യങ്ങള്‍ നല്‍കിയതിന് പിന്നാലെ ടെലിവിഷനിലും പരസ്യങ്ങൾ ഉടൻ പ്രത്യക്ഷപ്പെട്ടു തുടങ്ങും. 60 സെക്കന്റ് വീതമുള്ള മൂന്ന് വീഡിയോ പരസ്യങ്ങളാണ് പുറത്തുവിടുക. ചാനലുകള്‍ക്ക് പുറമെ ഫെയ്സ്ബുക്ക് വഴിയും യൂട്യൂബ് വഴിയും ഒമ്പത് ഭാഷകളില്‍ വീഡിയോകള്‍ പ്രചരിപ്പിക്കും.

വാട്സ്ആപ്പ് നേരത്തേ രാജ്യത്തെ പ്രധാന പത്രങ്ങളില്‍ മുഴുപ്പേജ് ബോധവല്‍ക്കരണ പരസ്യങ്ങള്‍ നൽകിയിരുന്നു. കൂടാതെ രാജസ്ഥാന്‍, തെലങ്കാല തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച ബോധവല്‍ക്കരണ പരസ്യങ്ങള്‍ നല്‍കിത്തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button