
കൊച്ചി : എല്ലാവരും ദൈവത്തിന്റെ മക്കളാണ് . ദൈവത്തിന് പെണ്ണെന്നോ ആണെന്നോ വ്യത്യാസമില്ല. അതുകൊണ്ട് ശബരിമലയിലേയ്ക്ക് ആണുങ്ങള്‍ക്ക് പോകാമെങ്കില്‍ പെണ്ണുങ്ങള്‍ക്കും പോകാമെന്ന് പ്രമുഖ നടി നിമിഷ സജയന്.
സുപ്രിംകോടതി ഇക്കാര്യം ശരിവെച്ചിട്ടുമുണ്ട്. ആര്‍ത്തവമാണ് വിഷയമെങ്കില്‍, ആ ദിവസങ്ങള്‍ മാറ്റിവെച്ചിട്ട് പോകണമെന്നും നിമിഷ പറയുന്നു.
പുരുഷന്മാരെല്ലാം 41 ദിവസം വ്രതമെടുത്തിട്ടാണ് പോകുന്നത് എന്നുറപ്പ് പറയാന്‍ പറ്റുമോ? എല്ലാവരും ദൈവത്തിന്റെ കൊച്ചുങ്ങളാണെന്നല്ലെ പറയാറ്.അപ്പോള്‍ ആണുങ്ങളെപോലെ പെണ്ണുങ്ങളും ദൈവത്തിന്റെ കൊച്ചുങ്ങള് തന്നെയല്ലേയെന്നും നിമിഷ ചോദിക്കുന്നു.
കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് നിമിഷ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ സിനിമയിലേക്കെത്തുന്നത്.
Post Your Comments