Latest NewsKerala

ശരണം വിളിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്ക് നല്‍കിയ സസ്പെന്‍ഷന്‍ പിന്‍വലിക്കണം

മലയാറ്റൂര്‍ ഗവ.ആയുര്‍വേദ ഡിസ്‌പെന്‌സറിയിലെ ഫര്‍മസിസ്‌റ് ആര്‍. രാജേഷ്, തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരനായ പുഷ്പരാജ് എന്നിവരെയാണ് സന്നിദാനത്ത് ശരണം വിളിച്ചതിനാല്‍ സസ്പെന്റ് ചെയ്യ്തത്.

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം എതിര്‍ത്തുകൊണ്ട് ശരണം വിളിച്ചതിന്റെ പേരില്‍ ജീവനക്കാരെ സസ്പെന്റ് ചെയ്ത നടപടി പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് കേരളം എന്‍ജി സംഘ്. മലയാറ്റൂര്‍ ഗവ.ആയുര്‍വേദ ഡിസ്‌പെന്‌സറിയിലെ ഫര്‍മസിസ്‌റ് ആര്‍. രാജേഷ്, തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരനായ പുഷ്പരാജ് എന്നിവരെയാണ് സന്നിദാനത്ത് ശരണം വിളിച്ചതിനാല്‍ സസ്പെന്റ് ചെയ്യ്തത്.

ശരണം വിളിച്ചതിന്റെ പേരില്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കിയ ഭക്തരില്‍ രണ്ടുപേരാണിവര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആചാരാനുഷ്ടാനങ്ങള്‍ പാലിക്കാനും വിശ്വാസ പ്രമാണങ്ങളില്‍ ഉറച്ചു നില്‍ക്കാനുമുള്ള മൗലികമായ അവകാശം സര്‍ക്കാര്‍ ഹനിക്കുകയാണെന്നും കേരളം എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി എസ്.കെ ജയകുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button