കണ്ണൂർ: ശബരിമലയിൽ ആചാരങ്ങൾ സംരക്ഷിക്കപ്പെടാനും യുവതീ പ്രവേശനം നടത്താതിരിക്കാനുമായി ബിജെപി മുന്നോട്ടു കൊണ്ടുപൊയ്ക്കൊണ്ടിരുന്ന സമരം സ്വമേധയാ അവസാനിപ്പിച്ചു എന്ന് വ്യാജ വാർത്ത പറക്കുന്നതായി പി എസ് ശ്രീധരൻ പിള്ള. കണ്ണൂർ ശ്രീകണ്ഠപുരത്ത് കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തോടനുബന്ധിച്ച് നടത്തിയ സമ്മേളനത്തിൽ സംസാരിക്കവേയാണ് ഇക്കാര്യം ശ്രീധരൻ പിള്ള പറഞ്ഞത്.
മാധ്യമങ്ങൾ പിണറായി വിജയൻറെ നിയന്ത്രണത്തിൽ ആയതിനാൽ ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ പ്രതികരിക്കാൻ ആരും തയ്യാറാകുന്നില്ലെന്നും ശ്രീധരൻ പിള്ള കുറ്റപ്പെടുത്തി. പണ്ട് അടിയന്തരാവസ്ഥ കാലത്ത് പിണറായി വിജയനെ തല്ലി മുട്ടുപൊട്ടിച്ചപ്പോൾ ആർഎസ്എസ് രഹസ്യ പത്രമായ കുരുക്ഷേത്രയിൽ മാത്രമായിരുന്നു ആ വാർത്ത പുറത്ത് വിട്ടതെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.
Post Your Comments