തിരുവനന്തപുരം: ആദിവാസികള്‍ക്ക് ശബരിമല വിട്ടുനല്‍കണമെന്നും തന്ത്രിമാര്‍ പടിയിറങ്ങണമെന്നും ആവശ്യപ്പെട്ട് ശബരിമല ആദിവാസി അവകാശ പുനഃസ്ഥാപനസമിതി രംഗത്ത്. ഇതിനായി ഈ മാസം 13 മുതല്‍ വിവിധ നവോത്ഥാന കേന്ദ്രങ്ങളില്‍ നിന്ന് വില്ലുവണ്ടിയാത്രകള്‍ ആരംഭിക്കും. 16ന് യാത്ര എരുമേലിയില്‍ അവസാനിക്കും. അതേസമയം വിശ്വാസ കേന്ദ്രങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ നിന്ന് വേര്‍പ്പെടുത്തണമെന്ന് സമിതി ജനറല്‍ കണ്‍വീനര്‍ എം. ഗീതാനന്ദന് ആവശ്യപ്പെട്ടു.
Post Your Comments