ചെന്നൈ : ശബരിമല വിഷയത്തില്‍ തന്‍ നിലപാട് വ്യക്തമാക്കി തമിഴ് സൂപ്പര്‍ താരം രജനീകാന്ത രംഗത്ത്. . ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ പ്രവേശിക്കാത്തത് ആചാരമാണെന്നും, അതില്‍ മറ്റാരും തലയിടേണ്ട കാര്യമില്ലെന്നും രജനി വ്യക്തമാക്കി. ഇതോടെ സൂപ്പര്‍ താരം ഭക്തര്‍ക്കൊപ്പമാണ് താന്‍ നിലകൊള്ളുന്നതെന്ന് വ്യക്തമായി.
‘ചില ക്ഷേത്രങ്ങള്‍ക്ക് പരമ്പരാഗത ആചാരങ്ങളുണ്ട്. യഥാര്‍ത്ഥത്തില്‍ കോടതികള്‍ ഇതില്‍ ഇടപെടരുത്. ഇതെല്ലാം വികാരപരമായ വിഷയങ്ങളാണ്. നിലവില്‍ മുന്നോട്ട് പോകുന്നത് എങ്ങനെയാണോ അങ്ങിനെ തന്നെ തുടരുന്നതാണ് നല്ലത്’, രജനികാന്ത് ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും പരിപാലിക്കപ്പെടണമെന്ന നിലപാടാണ് രജനിയ്ക്കുള്ളത്.
മതപരമായ വികാരങ്ങളെ വൃണപ്പെടുത്തരുത്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന നിലപാട് എടുക്കുമ്പോള്‍ ഇതുപോലുള്ള കാര്യങ്ങളും പരിഗണിക്കണം, അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments