
തിരുവനന്തപുരം : സിപിഎമ്മിന്റെ നേതൃത്വത്തില്‍ പുതുവര്‍ഷ ദിനത്തില്‍ സംഘടിപ്പിക്കുന്ന വനിതാമതിലിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണു വനിതാ മതിലെന്നാണ് തന്റെ അഭിപ്രായമെന്ന് ചെന്നിത്തല പറഞ്ഞു. മനുഷ്യചങ്ങല, മനുഷ്യമതില്‍ തുടങ്ങിയവയെല്ലാം ഡിവൈഎഫ്ഐയുടെയോ സിപിഎമ്മിന്റെയോ പരിപാടിയായാണു കേരളം കണ്ടിട്ടുള്ളത്. സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി പരിപാടി നടത്താന്‍ ഏതാനും സംഘടനകളെ വിളിച്ചുവരുത്തി വനിതാമതില്‍ സംഘടിപ്പിക്കുന്നതു നിഷേധാര്‍ഹമാണ്.
കേരളത്തെ രണ്ടായി തിരിക്കാനാണു മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം. ശബരിമല യുവതീപ്രവേശ വിധിയുടെ പശ്ചാത്തലത്തില്‍, നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുളള പരിശ്രമങ്ങളുടെ ഭാഗമായി ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതകള്‍ അണിനിരക്കുന്ന മനുഷ്യമതില്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണു ചെന്നിത്തലയുടെ വിമര്‍ശനം.
പ്രളയനാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു പണമില്ലാത്തപ്പോഴാണ് ഇത്തരം ധൂര്‍ത്തുകള്‍. ക്ഷേത്ര പ്രവേശനത്തിന്റെ വാര്‍ഷികം ഒരിക്കലും സര്‍ക്കാര്‍ ആഘോഷിച്ചിരുന്നില്ല. ഇത്തവണം വാര്‍ഷികം ആഘോഷിച്ചതു ലക്ഷക്കണക്കിനു രൂപ പൊതുഖജനാവില്‍ നിന്നെടുത്താണെന്നും അദ്ദേഹം കുറ്റപ്പെടുത്തി
Post Your Comments