ഡല്‍ഹി: നവജാത ശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തി. വടക്കന്‍ ഡല്‍ഹിയിലെ ഇന്ദര്‍ലോകില്‍ ആണ് സംഭവം. ശനിയാഴ്ച രാവിലെ 9.40 ഓടെയാണ് രണ്ട് ദിവസം പ്രായമായ ആണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. മൃതദേഹം സുബ്‌സി മാണ്ഡി മോര്‍ച്ചറിയിലേക്ക് മാറ്റി. അതേസമയം കഴിഞ്ഞ ദിവസം വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ജഫ്രാബാദില്‍ വീടിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് 4 വയസുകാരന്‍ മരിച്ചിരുന്നു. കാല്‍ വഴുതി വീണായിരുന്നു മരണം.
Post Your Comments