ബഗേശ്വര്: വിവാഹ വിരുന്നിനിടെ ഭക്ഷ്യവിഷബാധയേറ്റ് മൂന്നുപേർക്ക് ദാരുണാന്ത്യം. ഉത്തരാഖണ്ഡിലെ ബഗേശ്വരിൽ നവംബര്‍ 29 ന് രാത്രിയാണ് സംഭവം. 250 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്യാണ ചടങ്ങിനിടെ വിളമ്പിയ ഭക്ഷണം കഴിച്ചാണ് ഇവർക്ക് ക്ഷ്യവിഷബാധയേറ്റത്.അഞ്ച് മുതല്‍ പത്ത് വയസ് പ്രായത്തിന് ഇടയിലുള്ള രണ്ടു കുട്ടികളും ഒരു സ്ത്രീയുമാണ് മരിച്ചവരെന്നും വധുവും വരനും ദേഹാസ്വാസ്ഥ്യം ബാധിച്ചവരുടെ കൂട്ടത്തിലുണ്ടെന്നു പോലീസ് പറഞ്ഞു.
ചടങ്ങില്‍ ഭക്ഷണം കഴിച്ചതിനു പിന്നാലെ നിരവധി പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ബെരിനാഗ്, കാപ്കോട്ട്, ബഗേശ്വര്, അല്‍മോറ, ഹല്‍ദ്വാനി എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
Post Your Comments