ജനീവ: കേരളത്തെ പ്രളയ ആഘാതം വിലയിരുത്തി ലോക കാലാവസ്ഥാസംഘടന (ഡബ്ല്യു.എം.ഒ.) യുടെ റിപ്പോര്‍ട്ട്. ഈ വര്‍ഷം കണ്ട് എറ്റവും വലിയ പ്രകൃതി ദുരന്തം കേരളത്തിലെ പ്രളയമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം സാമ്പത്തിക നഷ്ടത്തിന്റെ കണക്കെടുപ്പില്‍ ആഗോളദുരന്തങ്ങളില്‍ നാലാമതാണ് കേരളത്തില്‍ ഈ വര്‍ഷമുണ്ടായ പ്രളയം.
1924 ശേഷം കേരളം കണ്ടം ഏറ്റവും വലിയ പ്രളയമാണ് 2018 ഓഗസ്റ്റില്‍ ഉണ്ടായത്. പ്രളയത്തില്‍ 54 ലക്ഷം പേര്‍ ദുരിതമനുഭവിച്ചതായും 224 പേര്‍ മരണപ്പെട്ടതായും 14 ലക്ഷം പേര്‍ക്ക് വീട് വിട്ട് പോകേണ്ടി വന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം സംസ്ഥാനത്തെ കണക്കനുസരിച്ച് 483 പേരാണ് പ്രളയത്തില്‍ മരണമടഞ്ഞത്. സംസ്ഥാനത്തിന് 30,000 കോടി രൂപയുടെ (430 കോടി യു.എസ്. ഡോളര്‍) സാമ്പത്തികനഷ്ടമുണ്ടായതായും ഡബ്ല്യു.എം.ഒ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജപ്പാന്‍, കൊറിയ, നൈജീരിയ എന്നിവിടങ്ങളിലുണ്ടായ പ്രളയവും പാകിസ്താനിലുണ്ടായ ഉഷ്ണതരംഗവുമാണ് ആള്‍നാശത്തിന്റെ കാര്യത്തില്‍ കേരളത്തിന് തൊട്ടുപിന്നിലുള്ളത്. സെപ്റ്റംബറില്‍ യു.എസിലുണ്ടായ ഫ്‌ളോറന്‍സ് ചുഴലിക്കാറ്റാണ് ഏറ്റവുംവലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയത്. 35,000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
അതേസമയം ഇന്ത്യയില്‍ 2017ല്‍ ഉണ്ടായ പ്രകൃതി ദുരന്തങ്ങളില്‍ 18,279 കോടി രൂപയുടെ നാശനഷ്ടം രാജ്യത്ത് ഉണ്ടായി. ഇന്ത്യയിലൊട്ടാകെയഉണ്ടായ മഴക്കെടുതികളിലും വെള്ളപ്പൊക്കത്തിലുമുണ്ടായ നഷ്ടത്തിന്റെ കണക്കാണിത്. അതേസമയം കേരളത്തില്‍ മഹാപ്രളയമുണ്ടാക്കിയത് 20,000 കോടിരൂപയുടെ നഷ്ടമാണെന്നാണ് ജലക്കമ്മിഷന്‍ വിലയിരുത്തല്‍. എന്നാല്‍ ഇകിലധികം നഷ്ടമുണ്ടായതായാണ് ലോകബാങ്ക്, യു.എന്‍ സംസ്ഥാനസര്‍ക്കാര്‍ എന്നിവയുടെ റിപ്പോര്‍ട്ട്.
Post Your Comments