Education & Career

പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: താത്കാലിക ഒഴിവ്

സംസ്ഥാനത്തെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവിന്റെ രണ്ട് താത്കാലിക ഒഴിവുകളുണ്ട്. (ഓപ്പൺ – ഒന്ന്, ഇ.റ്റി.ബി – ഒന്ന്) 2018 ജനുവരി ഒന്നിന് 41 വയസ്സ് കഴിയാൻ പാടില്ല. സംവരണ വിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ലഭിക്കും. ശമ്പളം പ്രതിമാസം 20,000 രൂപ. യോഗ്യത ബി.എസ്‌സി ഫുഡ് ടെക്‌നോളജിയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം/ബി.ടെക് ഫുഡ് ടെക്‌നോളജിയും, രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും. അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ ഏഴിന് മുമ്പ് തൊട്ടടുത്തുള്ള പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണമെന്ന് തിരുവനന്തപുരം ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button