തിരുനന്തപുരം: അര്‍ഹതപ്പെട്ട ഗുണഭോക്താക്കള്‍ക്ക് റേഷന്‍ നിരോധിച്ചാല്‍ കടയുടമക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനായി സംസ്ഥാന സര്‍ക്കാര്‍. ഇത്തരം പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കടയുടമയില്‍ നിന്ന് പണം ഈടാക്കി കാര്‍ഡ് ഉടമക്ക് നല്‍കാനാണ് തീരുമാനം. റേഷന്‍ സാധനങ്ങള്‍ വ്യാപാരികള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
റേഷന്‍ വ്യാപാരിയുടെ സുരക്ഷാ നിക്ഷേപത്തില്‍ നിന്നോ ഡീലര്‍ കമ്മീഷനില്‍ നിനോ ആയിരിക്കും ഈ തുക ഈടാക്കുക. അതേസമയം റേഷന്‍ വ്യാപാരികള്‍ സാധനങ്ങള്‍ നല്‍കുന്നില്ലെന്നു കണ്ടാല്‍ ഗുണഭോക്താവിന് റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് പരാതി നല്‍കാം. പരാതി തെളിഞ്ഞാല്‍ ഉടമകളില്‍നിന്ന് ഫുഡ് സെക്യൂരിറ്റി അലവന്‍സ് ഈടാക്കും. ഭക്ഷ്യ വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
മഞ്ഞ, വെള്ള നിറങ്ങളിലുള്ള റേഷന്‍ കാര്‍ഡുകളിലായി 1,54,80,042 പേരാണ് മുന്‍ഗണാനപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ മഞ്ഞകാര്‍ഡുകാര്‍ക്ക് പ്രതിമാസം ലഭിക്കുന്ന റേഷന്‍ ഉല്‍പ്പന്നങ്ങള്‍ ഇങ്ങനെ: സൗജന്യമായി 30 കിയോ അരി, 5 കിലോ ഗോതമ്പ്, 21 രൂപയ്ക്ക് ഒരു കിലോ പഞ്ചസാര. അതേസമയം പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് പ്രതിമാസം ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും കി.ഗ്രാമിന് ഒരു രൂപ നിരക്കിലും ലഭ്യമാക്കണം.
Post Your Comments