ഭുവനേശ്വര്‍: ഹോക്കി ലോകകപ്പില്‍ ബെല്‍ജിയത്തിനെതിരായ രണ്ടാം മത്സരത്തിൽ സമനില ഏറ്റുവാങ്ങി ഇന്ത്യ. ആവേശ പോരാട്ടത്തിനൊടുവിൽ രണ്ട് ഗോളിനാണ് ഇന്ത്യ ലോക റാങ്കിംഗില്‍ മൂന്നാമതുള്ള ബെല്‍ജിയത്തോട് വഴങ്ങിയത്. എട്ടാം മിനുറ്റില്‍ ഹെന്‍റിക്‌സിന്‍റെ ഗോളിലൂടെ ബെല്‍ജിയം മുന്നിലെത്തി. ശേഷം 39ആം മിനിറ്റിൽ ഹര്‍മന്‍പ്രീതിലൂടെയും,47 ആം മിനിറ്റിൽ സിമ്രാന്‍ജീത്തിലൂടെയും ഗോൾ നേടി ഇന്ത്യ മുന്നിലെത്തി.
FT. India tide over a challenging match against @BELRedLions at the Odisha Hockey Men's World Cup Bhubaneswar 2018 as an action-packed final quarter kept spectators on the edge of their seats on 2nd December 2018.#INDvBEL #IndiaKaGame #HWC2018 #DilHockey pic.twitter.com/S9nsA7Kpnq
— Hockey India (@TheHockeyIndia) December 2, 2018
എന്നാൽ മത്സരം അവസാനിക്കാൻ നാല് മിനുറ്റുകള്‍ ബാക്കി നിൽക്കെ, ജയം ഇന്ത്യക്ക് തന്നെയെന്ന് ആരാധകർ ഉറപ്പിച്ചിരിക്കെ 54ആം മിനിറ്റിൽ ഗൗനാര്‍ഡ് നേടിയ ഗോളിലൂടെ ബെല്‍ജിയം സമനില പിടിക്കുകയായിരുന്നു.ഈ മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും ഗ്രൂപ്പില്‍ ഇന്ത്യ തന്നെയാണ് മുന്നില്‍.മറുപടിയില്ലാത്ത അഞ്ച് ഗോളിനാണു ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ തോൽപ്പിച്ചത്.
Post Your Comments