കോട്ടയം : കോഴിമുട്ട വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് .. വിപണികളില്‍ ഗുണനിലവാരം കുറഞ്ഞ കോഴിമുട്ടകളുടെ വില്‍പന നടക്കുന്നതായി പരാതി. കടുത്തുരുത്തി മങ്ങാട്ടുനിരപ്പേല്‍ പാലത്തിങ്കല്‍ സാബു വാങ്ങിയ മുട്ട പൊട്ടിച്ചപ്പോള്‍ ഉണ്ണിയുടെ നിറത്തില്‍ വ്യത്യാസം കണ്ടെത്തി. പുഴുങ്ങിയ ശേഷം കഴിക്കുന്നതിനായി മുറിച്ചപ്പോഴാണ് വ്യത്യാസം ശ്രദ്ധയില്‍പെട്ടതെന്ന് സാബു പറഞ്ഞു. ഉള്ളില്‍ പ്ലാസ്റ്റിക്ക് പോലുള്ള പാട കണ്ടുവെന്നും പറയുന്നു. രുചി വ്യത്യാസം ഉണ്ടായിരുന്നതായും പറയുന്നു. കടുത്തുരുത്തിയിലെ കടയില്‍ നിന്നാണ് മുട്ട വാങ്ങിയത്. പലപ്പോഴും ഇത്തരത്തിലുള്ള മുട്ടകള്‍ പൊട്ടിക്കുമ്പോള്‍ ദുര്‍ഗന്ധം ഉണ്ടെന്നും മുട്ടയുടെ വെള്ള വെന്ത് കഴിയുമ്പോള്‍ പ്ലാസ്റ്റിക്ക് പോലെ ചുരുണ്ട് വരുന്നതായും ഇത്തരം മുട്ട ലഭിച്ചിട്ടുള്ളവര്‍ പറയുന്നു.
Post Your Comments