Latest NewsKerala

ശബരിമല സ്ത്രീപ്രവേശനം ; നിലയ്ക്കലില്‍ ഏർപ്പെടുത്തിയ നിരോധനാജ്ഞ ബിജെപി ഇന്ന് ലംഘിക്കും

നിലയ്ക്കല്‍: ശബരിമല സ്ത്രീപ്രവേശനവിഷയത്തിൽ നിലയ്ക്കലില്‍ ഏർപ്പെടുത്തിയ നിരോധനാജ്ഞ ബിജെപി ഇന്ന് ലംഘിക്കും. ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലാണ് നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കുക. നിലവില്‍ ഡിസംബര്‍ നാല് വരെയാണ് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.

ചെങ്ങന്നൂരില്‍ ബിജെപി വഴി തടയല്‍ സമരം നടത്തുന്നുണ്ട്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്‍നെ ദിവസങ്ങളായി കസ്റ്റഡിയില്‍ വെച്ചിരിക്കുന്നതിരെയാണ് വഴിതടയൽ സമരം.  ചെങ്ങന്നൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, ജി സുധാകരന്‍, പി തിലോത്തമന്‍ എന്നിവരെ ബിജെപി മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ റോഡില്‍ തടയും.

പ്രളയബാധിതര്‍ക്ക് സഹകരണ വകുപ്പ് വീട് നിര്‍മ്മാണത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുന്ന കെയര്‍ ഹോം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവേദിയായ ഐഎച്ച്ആര്‍ഡി എന്‍ജിനിയറിംഗ് കോളെജിലേക്ക് മാര്‍ച്ചും ബിജെപി നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button