തിരുവനന്തപുരം : ബാലഭാസ്‌കറിനേയും കുഞ്ഞിനെയും മരണം തട്ടിയെടുത്ത ആ കാര്‍ അപകടത്തിന്റെ പുകമറ നീക്കി സത്യാവസ്ഥയുമായി പ്രധാന ദൃക്‌സാക്ഷി രംഗത്തെത്തി. അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് ആരാണെന്ന ഭാര്യ ലക്ഷ്മിയുടെയും ഡ്രൈവറിന്റെയും പരസ്പരവിരുദ്ധമായ മൊഴിയാണ് സംഭവത്തില്‍ ദുരൂഹതയുണ്ടാക്കിയത്.
തുടര്‍ന്നു സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാലഭാസ്‌കരിന്‍െ്റ അച്ഛന്‍ പൊലീസിനെ സമീപിച്ചു. ഈ സാഹചര്യത്തിലാണ് അപകടസ്ഥലത്ത് ആദ്യം എത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജി പൊലീസിന് നല്‍കി പ്രസക്തമാകുന്നത്.
അപകടം നടന്ന ദിവസം പുലര്‍ച്ചെ പൊന്നാനിയില്‍ നിന്ന് തിരുവനന്തപുത്തേക്ക് വരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസറ്റ് ബസിലെ ഡ്രൈവറായിരുന്നു സി. അജി. ആറ്റിങ്ങലെത്തി ചായ കുടിച്ച ശേഷം യാത്ര ആരംഭിച്ചശേഷമാണ് രണ്ടു കാറുകള്‍ ബസിനെ ഓവര്‍ടേക്ക് ചെയ്ത് മുന്നിലെത്തിയത്.
ബാലഭാസ്‌കറും കുടുംബവും സഞ്ചിരിച്ചിരുന്ന ഇന്നോവ കാര്‍ ഇതിലൊന്നായിരുന്നു. മറ്റേത് ഒരു സ്വിഫ്റ്റ് കാറും. പള്ളിപ്പുറത്തിനടത്തുവരെ ഇരുകാറുകളെയും അജി കണ്ടു. എന്നാല്‍ സിഗ്‌നല്‍ കഴിഞ്ഞ് വളവു കടന്നേതാടെ ഇരു കാറുകളുടെയും കാഴ്ച മറഞ്ഞു.
പിന്നീടാണ് റോഡില്‍ നിന്ന് 150 മീറ്റര്‍ മാറി ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ മരത്തിലിടിച്ചുകിടക്കുന്നത് അജി കാണുന്നത്. അപ്പോഴേക്കും വാഹനത്തില്‍ നിന്ന് പുക ഉയര്‍ന്നുതുടങ്ങിയിരുന്നു. കാര്‍ ഉടന്‍ തീപിടിക്കുമെന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് ഡ്രൈവര്‍ സീറ്റില്‍ നിന്നിറങ്ങിയോടിയതെന്ന് കണ്ടക്ടര്‍ വിജയന്‍ സാക്ഷ്യപ്പെടുത്തുന്നു.
ആദ്യം കാറിനടുത്ത് എത്തിയത് അജിയാണ് പിന്നാലെ ബസിനുള്ളിലെ യാത്രക്കാരുമെത്തി. അജിയെ കണ്ടേതാടെ ഡ്രൈവര്‍ സീറ്റിലിരിക്കുന്നയാള്‍ ഡോര്‍ തുറക്കാന്‍ ആഗ്യം കാട്ടി. അജി ഡോറില്‍ ശക്തമായി പിടിച്ചുവലിച്ചിട്ടും തുറക്കാനായില്ല. അപ്പോഴെല്ലാം ഡ്രൈവര്‍ സീറ്റിലിരിക്കുന്നയാള്‍ തുറക്കാന്‍ ആംഗ്യം കാണിച്ചുകൊണ്ടിരുന്നു. ഇതിനിടയിലാണ് മുന്നിലുള്ള സീറ്റിലും താഴെയുമായി ഒരു സത്രീ കമിഴ്ന്നു കിടക്കുന്നത് അജി കാണുന്നത്.
പിന്നീട് മറുഭാഗത്തെ ഡോര്‍ തുറക്കാനായി അജിയുടെയും ഓടിക്കൂടിയവരുടെയും ശ്രമം. എന്നാല്‍ ആ ഡോറും ഇടിയുടെ ആഘാതത്തില്‍ തുറക്കാനാകാതെ വിധം തകര്‍ന്നിരുന്നു. തുടര്‍ന്നു മറ്റൊരു വാഹനത്തില്‍ നിന്ന് ജാക്കി ലിവര്‍ വാങ്ങി ഗ്ളാസ് അടിച്ചു പൊട്ടിക്കാന്‍ നോക്കുമ്പോഴാണ് മുന്‍ സീറ്റില്‍ ഇരുവര്‍ക്കിടയില്‍ ഗിയര്‍ ലിവറിനടുത്ത് ഒരു കുട്ടിയുള്ളത് അജിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഗ്ളാസ് പൊട്ടിച്ചാല്‍ ചില്ല് കുഞ്ഞിന്‍്റ ശരീരത്തില്‍ വീഴുമെന്നതിനാല്‍ ആശ്രമം ഉപേക്ഷിച്ചു.
ഇതിനുശേഷം സമീപവാസി കെണ്ടുവന്ന കമ്പിപ്പാര ഉപയോഗിച്ചാണ് ഡോര്‍ തുറന്നത്. ഇതിനിടയില്‍ വാഹനത്തിന്‍െ്റ നടുക്കുള്ള സീറ്റിനിടയില്‍ മറ്റൊരാള്‍ അവശനായി കിടക്കുന്നതും അജിയും കൂട്ടരും കണ്ടു. പിന്നീട് ഒരോടുത്തരെയായി പുറത്തെടുത്തു ആംബുലന്‍സിലും പൊലീസ് ജീപ്പിലും ആശുപത്രിയില്‍ എത്തിക്കുമ്പോഴും ഡ്രൈവര്‍ സീറ്റിലിരിക്കുന്നയാള്‍ ഒന്നും പറയാനാകാതെ നിസംഗനായി നോക്കിയിരിക്കുകയായിരുന്നൂവെന്ന് അജി പറയുന്നു.
കുഞ്ഞിന്റെ ചേതനയറ്റ ശരീരം എടുക്കുമ്പോഴും അയാള്‍ തളര്‍ന്നു നോക്കിയിരുന്നു. അത് മലയാളികള്‍ ആരാധിക്കുന്ന പ്രിയ വയലിനിസറ്റ് ബാലഭാസ്‌കര്‍ ആയിരുന്നെന്ന് ചാനലുകളില്‍ വാര്‍ത്ത വന്നപ്പോഴാണ് അജിക്ക് മനസിലായത്. തേജസ്വിനിയുടെ ചേതനയറ്റ ശരീരം ഞാന്‍ കൈകളില്‍ വാരിയെടുക്കുമ്പോള്‍ ബാല ഭാസ്‌ക്കറില്‍ കണ്ട ഒരു അച്ഛന്‍െ്റ തകര്‍ന്ന മുഖം മനസില്‍ ഒരു നടുക്കമായി ഇന്നുമുണ്ടെന്നാണ് അജി പറയുന്നത്.
ഇനിയെങ്കിലും ദുരൂഹത മാറണം. താന്‍ നേരില്‍ കണ്ടതാണ്. ബാലഭാസ്‌കറായിരുന്നു കാര്‍ ഓടിച്ചിരുന്നത്. നമുക്ക് ആ മഹാ സംഗീതജ്ഞന്‍ നഷ്ടമായി, ഇനിയെങ്കിലും ആ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് അജിയുടെ അഭ്യര്‍ഥന.
Post Your Comments