കൊച്ചി: 12 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിൽ 45കാരന്റെ താടിയെല്ലിലെ അഞ്ചു കിലോഗ്രാം വരുന്ന ട്യൂമര്‍ നീക്കം ചെയ്തു. അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരാണ് 10 വര്‍ഷമായി മുഖം പുറത്തു കാണിക്കാനാവാതെ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന മജീദിന് തുണയായത്. താഴത്തെ താടിയെല്ലിനെ ബാധിച്ച ഓസ്റ്റിയോസര്‍കോമയെന്ന് വിളിക്കുന്ന ചെറിയ തരത്തിലുള്ള കാന്‍സറായിരുന്നു മുഴയ്ക്ക് കാരണം. 2008 മുതലാണ് ട്യൂമറിന്റെ വളര്‍ച്ച തുടങ്ങിയത്. മുഴ മാറ്റി താഴത്തെ താടിയെല്ല് പുനര്‍ നിര്‍മ്മിക്കുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു. തലയോട്ടിയുടെ അസ്ഥിയില്‍ നിന്നാണ് ട്യുമര്‍ നീക്കേണ്ടിയിരുന്നത്. മുഴയുടെ വലിപ്പം കൂടുതലായതിനാല്‍ താഴത്തെ താടിയെല്ലിലെ ശസ്ത്രക്രിയ സങ്കീര്‍ണമായിരുന്നു. മജീദിന്റെ കാലിലെ അസ്ഥിയാണ് പുതിയ താടിയെല്ല് നിര്‍മ്മിക്കാനായി ഉപയോഗിച്ചതെന്നും ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാഴ്ച്ച പിന്നിടുമ്പോള്‍ മജീദിന് സാധാരണ രീതിയില്‍ ഭക്ഷണം കഴിക്കാനും സംസാരിക്കാനും സാധിക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.
Post Your Comments