Latest NewsTechnology

സിം ഡീ ആക്ടിവേറ്റ് ചെയ്യുമെന്ന മുന്നറിയിപ്പ് : ടെലികോം കമ്പനികൾക്ക് താക്കീതുമായി ട്രായ്

ന്യൂ ഡൽഹി : പ്രീ-പെയ്ഡ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് റീചാര്‍ജ് ചെയ്തില്ലെങ്കില്‍ സിം കണക്ഷന്‍ ഡീ ആക്ടിവേറ്റ് ചെയ്യുമെന്ന തരത്തിൽ മുന്നറിയിപ്പ് നൽകിയ ടെലികോം കമ്പനികൾക്ക് താക്കീതുമായി ട്രായ് (ടെലികോം റെഗുലേറ്ററി അതോററ്ററി). ഭാരതി എയര്‍ടെല്ലിനും വൊഡഫോണ്‍-ഐഡിയക്കും ട്രായ് നോട്ടീസ് അയച്ചതായാണ് റിപ്പോർട്ട്. മെസ്സേജ് സംബന്ധിച്ച്‌ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടർന്നാണ് നടപടി എന്നാണ് വിവരം. മൂന്നു ദിവസത്തിനകം ഈ വിഷയത്തില്‍ വ്യക്തത വരുത്തിയുള്ള എസ്‌എംഎസ് ഉപയോക്താക്കള്‍ക്കു അയക്കണമെന്നു കമ്പനി പ്രതിനിധികളുമായുള്ളചർച്ചയിൽ ട്രായ് വ്യക്തമാക്കി.

കോളുകളൊന്നും വിളിക്കാതെ ഇന്‍‌ കമിങ് സൗകര്യം നിലനിര്‍ത്തുന്ന മിനിമം റീചാര്‍ജ് പ്ലാനുകള്‍ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കളെ പരമാവധി ഒഴിവാക്കുക എന്ന നയത്തിലേക്ക് ടെലികോം കമ്ബനികള്‍ പ്രവേശിച്ചതോടെ കർശന നടപടിയുമായി ട്രായ് രംഗത്തെത്തുകയായിരുന്നു. ചില പ്ലാനുകള്‍ക്കു കീഴില്‍ വരുന്ന ഉപയോക്താക്കൾക്ക് അക്കൗണ്ടില്‍ നിശ്ചിത ബാലന്‍സുണ്ടായിട്ടും സേവനങ്ങള്‍ തുടരണമെങ്കില്‍ നിര്‍ബന്ധമായും റീചാര്‍ജ് ചെയ്യണമെന്നുള്ള മുന്നറിയാപ്പാണ് എസ്‌എംഎസായി ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button