അഭിമുഖ മോഷണ ആരോപണത്തില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തക സുനിതാ ദേവദാസും ബിഗ് ബോസ് വിജയി സാബുവിന്റെ ഭാര്യ സ്നേഹ ഭാസ്കരനും രംഗത്ത്. സ്നേഹ ഭാസ്കരന്‍ എഴുതി തന്ന ഉത്തരങ്ങളാണ് താന്‍ പ്രസിദ്ധീകരിച്ചതെന്ന് സുനിത പറഞ്ഞു.
അന്ന് തന്നെ മലയാള മനോരമയുടെ വനിതയിലെ ചില പത്രപ്രവർത്തകർ ആ അഭിമുഖം അവരാണ് തയ്യാറാക്കിയത് എന്ന് പറഞ്ഞു രംഗത്തു വന്നു. തനിക്ക് സ്നേഹയുടെ ഉത്തരങ്ങൾ എവിടെ നിന്നും വന്നു എന്നറിയാത്തതിനാൽ താന്‍ അവർ അത് പറഞ്ഞപ്പോൾ ആദ്യം പതറി പോയി എന്നത് സത്യമാണ് തനിക്കൊന്നും അറിയില്ല എന്ന് ഞാൻ പറയുകയും ചെയ്തു. താന്‍ അപ്പോൾ ഇന്ത്യയിലേക്ക് വരാന്‍ വേണ്ടി എയർപോർട്ടിൽ നിൽക്കുകയായിരുന്നു. ആ യാത്രയുടെ പരിഭ്രാന്തിയിൽ എന്ത് സംസാരിച്ചു എന്ന് പോലും ഓർമയില്ല . കഴിഞ്ഞ മൂന്നു മാസമായി ഇക്കാര്യം പറഞ്ഞു ഇവർ തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും സുനിത ആരോപിച്ചു.
ബ്ലാക്ക് മെയിൽ ചെയ്തു പീഡിപ്പിച്ചപ്പോഴാണ് താൻ ആത്മഹത്യാ ചെയ്യും എന്ന് പറഞ്ഞതെന്നും സുനിത ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
അതേസമയം, ബിഗ് ബോസ് ഷോയുമായി ബന്ധപ്പെട്ട് താന്‍ അഭിമുഖം നല്‍കിയത് സുനിതാ ദേവദാസിന് മാത്രമാണെന്ന് സാബുവിന്റെ ഭാര്യ സ്നേഹയും വ്യക്തമാക്കി. മറ്റാര്‍ക്കും താന്‍ അഭിമുഖം നല്‍കിയിട്ടില്ലെന്നും ഇതില്‍ പറയുന്ന ആരെയും തനിക്ക് അറിയില്ലെന്നും സ്നേഹ പ്രതികരിച്ചു.
ബിഗ് ബോസുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ സുനിത ദേവദാസ് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച സ്നേഹയുടെ അഭിമുഖം മറ്റൊരാളാണ് ചെയ്തെന്ന ആരോപണവുമായി നിതിന്‍ ജോസഫ് എന്ന മാധ്യമപ്രവര്‍ത്തകനാണ് രംഗത്തെത്തിയത്.
സുനിതാ ദേവദാസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
ബിഗ് ബോസ് റിവ്യൂ ചെയ്തപ്പോൾ സാബുവിന്റെ ഭാര്യയുടെ പ്രന്റഡ് അഭിമുഖം എടുത്തിരുന്നു. ഞാൻ ചോദ്യങ്ങൾ തയ്യാറാക്കി നൽകി. സ്നേഹ Sneha Bhaskaran ഉത്തരം എഴുതി തന്നു. അത് പ്രസിദ്ധീകരിച്ചു.
അന്ന് തന്നെ മലയാള മനോരമയുടെ വനിതയിലെ ചില പത്രപ്രവർത്തകർ ആ അഭിമുഖം അവരാണ് തയ്യാറാക്കിയത് എന്ന് പറഞ്ഞു രംഗത്തു വന്നു. എനിക്ക് സ്നേഹയുടെ ഉത്തരങ്ങൾ എവിടെ നിന്നും വന്നു എന്നറിയാത്തതിനാൽ ഞാൻ അവർ അത് പറഞ്ഞപ്പോൾ ആദ്യം പതറി പോയി എന്നത് സത്യമാണ് .
എനിക്കൊന്നും അറിയില്ല എന്ന് ഞാൻ പറയുകയും ചെയ്തു.
ഞാൻ അപ്പോൾ ഇന്ത്യയിലേക്ക് പോകാൻ വേണ്ടി എയർപോർട്ടിൽ നിൽക്കുകയായിരുന്നു. ആ യാത്രയുടെ പരിഭ്രാന്തിയിൽ എന്ത് സംസാരിച്ചു എന്ന് പോലും ഓർമയില്ല .
കഴിഞ്ഞ മൂന്നു മാസമായി ഇക്കാര്യം പറഞ്ഞു ഇവർ എന്നെ ബ്ലാക്ക് മെയിൽ ചെയ്യുന്നു.
ഞാൻ ചെയ്ത കുറ്റം എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല
ഞാൻ ചോദ്യങ്ങൾ സ്നേഹക്ക് നൽകി.
സ്നേഹ ഉത്തരം മലയാളത്തിൽ ടൈപ്പ് ചെയ്തു തന്നു .
ഇതിൽ എവിടെയാണ് മനോരമക്കാർ?
പ്രിന്റഡ് അഭിമുഖം , നമ്മൾ നൽകുന്ന ചോദ്യങ്ങൾക്ക് ഒരു വ്യക്തി ഉത്തരം നൽകിയാൽ അത് പ്രസിദ്ധീകരിക്കുന്നതിൽ എന്താണ് തെറ്റ് ?
ഇതാണ് ഇപ്പോൾ മനോരമക്കാർ ഞാൻ അഭിമുഖം മോഷിടിച്ചു എന്ന് പറയുന്നതിന്റെ അടിസ്ഥാനം.
അഭിമുഖം എങ്ങനെ മോഷ്ടിക്കാൻ കഴിയും ?
Edit :
എന്റെ പേരിൽ സംഘികളും മനോരമയും പ്രചരിപ്പിക്കുന്ന ഓഡിയോ ക്ലിപ്പ് :
വനിതയിൽ ജോലിചെയ്യുന്ന ഒരു മാധ്യമപ്രവർത്തകന്റെ ജോസഫ് ചാക്കോ എന്ന ഫേക്ക് ഐഡിയിൽ നിന്നാണ് എന്നോട് വിളിച്ചു സംസാരിക്കുന്നത്.
സത്യത്തിൽ ഒരു മാധ്യമപ്രവർത്തകനോടാണ് ഞാൻ പറയുന്നത് , എനിക്കറിയില്ല എവിടെ നിന്നും ഈ ഉത്തരങ്ങൾ വന്നെന്നും , അത് നിങ്ങൾ ചെയ്തതാണോ , സോറി എന്നും മറ്റും . ഞാൻ ഫ്‌ളൈറ്റിൽ പോകാൻ നിൽക്കുമ്പോഴാണ് ഇയാൾ വിളിക്കുന്നത് . എനിക്ക് അപ്പോൾ പ്രധാനം എന്റെ ഫ്‌ളൈറ്റ് മിസ്സാകാത്തിരിക്കുക എന്നത് മാത്രമായിരുന്നു. ഞാൻ എയർപോർട്ടിൽ ചെക്ക് ഇൻ ചെയ്യുമ്പോഴൊക്കെയാണ് ഇയാൾ എന്നെ വിളിച്ചു ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നത്.
കാര്യം പോലും അന്വേഷിക്കാൻ കഴിയാത്ത , സ്നേഹയോട് പോലും വിളിച്ചു ചോദിയ്ക്കാൻ സമയം കിട്ടാത്ത അവസരം.
അപ്പൊ എനിക്ക് ഇങ്ങനെയൊക്കെയേ സംസാരിക്കാൻ കഴിഞ്ഞുള്ളു എന്നതാണ് സത്യം.
പക്ഷെ ഞാൻ അയാളെ വിശ്വസിച്ചു സംസാരിച്ചതും വിഷയം പോലും അറിയാതെ താഴ്ന്നു കൊടുത്തതും സോറി പറഞ്ഞതും അയാൾ ഒരു മാധ്യമപ്രവർത്തകൻ ആയതു കൊണ്ടാണ്.
അയാൾ എന്നോട് സംസാരിക്കുന്നത് തൊഴിൽ എത്തിക്സിനെക്കുറിച്ചാണ്. മോഷണത്തെ കുറിച്ചല്ല.
എത്തിക്ക്സ് നോക്കുമ്പോൾ ഞാൻ അത് എവിടെ നിന്നും വന്ന ഉത്തരം എന്ന് നോക്കണമായിരുന്നോ എന്ന ഫീലിങ്ങിൽ ആണ് സോറി പറയുന്നത്.
എന്റെ ഫ്‌ളൈറ്റ് മിസ്സാകാതിരിക്കാൻ വേണ്ടി സോറി പറഞ്ഞു, പീഡനം കൂടിയപ്പോൾ ചെയ്യാത്ത കുറ്റത്തിന് പീഡിപ്പിച്ചത് ആത്മഹത്യാ ചെയ്യുകയല്ലാതെ വേറെ വഴിയില്ല എന്നും പറഞ്ഞു.
ഇതാണ് ഇപ്പോ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പ് .
ഞാൻ ഇതിൽ ചെയ്ത കുറ്റം എന്താണ് .
ഇയാൾ എന്നെ വിളിച്ചു അതി ഭീകരമായി ഭീഷണിപ്പെടുത്തി, ബ്ലാക്ക് മെയിൽ ചെയ്തു പീഡിപ്പിച്ചപ്പോഴാണ് ഞാൻ ആത്മഹത്യാ ചെയ്യും എന്ന് പറഞ്ഞത് .
അയാളുടെ പീഡനം താങ്ങാൻ വയ്യാതെ ,
അല്ലാതെ അഭിമുഖം മോഷ്ടിച്ചതിനല്ല അയ്യപ്പാ ….
https://www.facebook.com/photo.php?fbid=941325059397522&set=a.119954534867916&type=3&theater
Post Your Comments