ഗാസിയാബാദ്: സ്ത്രീധന തർക്കം മൂലം വിവാഹം റദ്ദാക്കിയതിനെ തുടർന്ന് യുവാവും പെണ്‍കുട്ടിയും ജീവനൊടുക്കാന്‍ ശ്രമിച്ചു. പെൺകുട്ടി മരിച്ചു. യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ ഹോട്ടലിലാണ് പൂജ എന്ന യുവതിയും സുബോധും ജീവനൊടുക്കാന്‍ ശ്രമിച്ചത്. പൂജ സള്‍ഫസ് ടാബ്ലറ്റുകള് അധികമായി കഴിക്കുകയായിരുന്നു. സുബോധ് തന്നെയാണ് ഇക്കാര്യം ബന്ധുക്കളെ വിളിച്ചറിയിച്ചത്. ഹോട്ടൽ അധികൃതർ ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പെണ്‍കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ല. സുബോധിന്റെ നില ഗുരുതരമായി തുടരുന്നു.
Post Your Comments