പത്തനംതിട്ട: സംഗീതജ്ഞന് ശിവമണിക്ക് സന്നിധാനത്ത് സംഗീതാര്‍ച്ചന നടത്താൻ വിലക്ക്. എല്ലാ വര്‍ഷവും നടപ്പന്തലില്‍ ശിവമണി സംഗീതാര്‍ച്ചന നടത്താറുണ്ട്. എന്നാല്‍ ഇത്തവണ തിരുമുറ്റവും വലിയ നടപ്പന്തലും നിയന്ത്രിത മേഖലയാണെന്നു പോലീസ് അദ്ദേഹത്തെ അറിയിച്ചു. ശനിയാഴ്ച രാവിലെ ആറരയ്ക്കാണു ശിവമണി സംഗീതാര്‍ച്ചന നടത്താന്‍ നിശ്ചയിച്ചിരുന്നത്. വെള്ളിയാഴ്ച അദ്ദേഹം ദര്‍ശനത്തിനായി സന്നിധാനത്ത് എത്തിയിരുന്നു.
Post Your Comments