വൈത്തിരി•വയനാട് വൈത്തിരിയിലെ റിസോര്‍ട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച റിസോര്‍ട്ട് ഉടമയെയും കൂട്ടാളിയെയും പോലീസ് പിടികൂടി. 17 കാരിയായ കര്‍ണാടക സ്വദേശിനിയാണ് പീഡനത്തിനിരയായത്.
പെരിന്തല്‍മണ്ണ സ്വദേശി സുനില്‍ എന്ന ശ്രീവത്സന്‍, സഹായി രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്.
വൈത്തിരി കോളിച്ചാലില്‍ റിസോര്‍ട്ടില്‍ പെണ്‍വാണിഭം നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. പരിശോധനയ്ക്കിടെ കണ്ടെത്തിയ 17 കാരി പോലീസിനോട് വിവരം വെളിപ്പെടുത്തുകയായിരുന്നു. ജോലി വാഗ്ദാനം ചെയ്താണ് പ്രതികള്‍ പെണ്‍കുട്ടിയെ പാട്ടത്തിനെടുത്ത റിസോര്‍ട്ടില്‍ എത്തിച്ചത്. പെണ്‍കുട്ടിയെ നിരവധിപേര്‍ പീഡിപ്പിച്ചതായി സൂചനയുണ്ട്.
പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും. പ്രതികള്‍ അനാശ്വാസ്യ പ്രവർത്തനങ്ങള്‍ക്കായി ഇതര സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ പേരെ എത്തിച്ചിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
Post Your Comments