ശബരിമല: ദര്‍ശനത്തിന് പൊലീസ് ഏര്‍പ്പെടുത്തിയ വെര്‍ച്വല്‍ ക്യുവില്‍ ബുക്ക് ചെയ്തവരുടെ എണ്ണം 12 ലക്ഷം. എന്നാല്‍ ബുക്ക് ചെയ്തവരില്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് ദര്‍ശനത്തിന് എത്തുന്നത്. വെര്‍ച്വല്‍ ക്യുവില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് മരക്കൂട്ടത്തില് എത്തിയാല്‍ ചന്ദ്രാനന്ദന്‍ റോഡ് വഴി സന്നിധാനത്തേക്ക് പോകാം. നിലയ്ക്കലില്‍ നിന്ന് പമ്പ വരെ യാത്ര ചെയ്യുന്നതിനുള്ള കെഎസ്ആര്‍ടിസി ബസ് ടിക്കറ്റും ഇതോടൊപ്പം ബുക്ക് ചെയ്യാം. തീര്‍ഥാടകന്റെ പേര്, വയസ്, ഫോട്ടോ, വിലാസം, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തിയാണ് രജിസ്റ്റര്‍ ചെയ്യുന്നത്. പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന കലണ്ടറില്‍ നിന്ന് ദര്‍ശന ദിവസവും സമയവും തിരഞ്ഞെടുക്കാം. തുടര്‍ന്ന് ലഭിക്കുന്ന കൂപ്പണും റജിസ്ട്രേഷന് ഉപയോഗിച്ച തിരിച്ചറിയല്‍ കാര്‍ഡും പമ്പയിലെ കൗണ്ടറില്‍ കാണിച്ച് സീല്‍ ചെയ്തു കൊടുക്കുന്നതാണ്.
Post Your Comments