Latest NewsKerala

മാധ്യമ വിലക്ക് : സർക്കാരിനെതിരെ വിമർശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

മാധ്യമ വിലക്ക് അംഗീകരിക്കാന്‍ സാധിക്കില്ല

തിരുവനന്തപുരം: മാധ്യമ വിലക്ക് സംബന്ധിച്ച വിവാദത്തിൽ സർക്കാരിനെതിരെ വിമർശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എംഎൽഎ. സംസ്ഥാന സര്‍ക്കാറിന്റെ ദുഷ് ചെയ്തികള്‍ പുറത്ത് വരാതിരിക്കാനുള്ള മറയാണ് മാധ്യമ വിലക്കിലൂടെ സൃഷ്ടിച്ചിരിക്കുന്നത്. ഇത് കേരളത്തില്‍ വിലപ്പോവില്ല. കരിനിയമം കൊണ്ട് കേരളത്തെ കൈയ്യിലെടുക്കുവാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നത്. മാധ്യമ വിലക്ക് അംഗീകരിക്കാന്‍ സാധിക്കില്ല. മാധ്യമ സ്വാതന്ത്ര്യത്തെ ആരൊക്കെ ഹനിച്ചിട്ടുണ്ടോ  അവര്‍ക്ക് ചരിത്രം ചുട്ട മറുപടി കൊടുത്തിട്ടുണ്ടെന്നും സര്‍ക്കാരിന്റെ ഈ നടപടികള്‍ക്കെതിരെ ജനങ്ങളും പൊതുസമൂഹവും ശക്തമായ മറുപടി നല്‍കുന്നതാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button