ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി സെന്യത്തെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുന്നു. അതേസമയം മന്മോഹന് സിംഗ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണം നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ഉദയ്പുരില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
മന്മോഹന് സിങ്ങിന്റെ കാലത്ത് സൈന്യത്തിന്റെ ആവശ്യപ്രകാരം മൂന്നു വട്ടമാണ് അതിര്‍ത്തി കടന്ന് മിന്നലാക്രമണം നടത്തിയത്. അതേസമയം ആക്രണണത്തെ കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായിരിക്കണമെന്ന സൈന്യം ആവശ്യപ്പെട്ടതനുസരിച്ചാണ് കാര്യങ്ങള്‍ നടന്നത്.
അതേസമയം മോദി സൈന്യത്തിന്റെ അധികാരത്തിലേക്ക് കടന്നുകയറുകയും മിന്നലാക്രമണത്തിന് രൂപംകൊടുക്കുകയുമായിരുന്നു. സൈന്യം നടത്തിയ മിന്നലാക്രമണത്തെ മോദി രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.
എല്ലാ അറിവുകളും തന്നില്‍ന്നാണ് വരുന്നതെന്നാണ് മോദിയുടെ വിചാരം. കൂടാതെ സൈനിക രംഗത്തെക്കുറിച്ച് സൈന്യത്തേക്കാള്‍ നന്നായി തനിക്കറിയാമെന്ന് മോദി കരുതുന്നതായും രാഹുല്‍ പറഞ്ഞു.
Post Your Comments